ധർമശ്ശാല : ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. മൈതനാത്തെ ഡ്യൂ പരിഗണിച്ചാണ് ഇന്ത്യ നയാകൻ രോഹിത് ശർമ ആദ്യ പന്തെറിയാൻ തീരുമാനമെടുത്തത്. തങ്ങൾക്കും ടോസ് ലഭിച്ചാൽ സമാനമായ തീരുമാനമെടുത്തേക്കുമെന്ന് കിവീസ് നായകൻ ടോം ലാഥം അറിയിച്ചു. രണ്ട് മറ്റാങ്ങളുമായിട്ടാണ് ഇന്ന് ഇന്ത്യ ന്യൂസിലാൻഡിനെതിരെ ഇറങ്ങുന്നത്. പരിക്കേറ്റ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് പകരം സൂര്യകുമാർ യാദവും ബോളിങ് ഒന്നും കൂടി ശക്തിപ്പെടുത്താൻ മുഹമ്മദ് ഷമിയെയുമാണ് ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം ടീമിൽ മാറ്റങ്ങൾ ഒന്നമില്ലാതെയാണ് ന്യൂസിലാൻഡ് ഇന്ന് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.
ലോകകപ്പിൽ മികച്ച ഫോമിലുള്ള രണ്ട് ടീമുകളാണ് ഇന്ത്യയും ന്യൂസിലാൻഡ്. ടൂർണമെന്റിന്റെ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാറാണ് ഇന്ത്യയും ന്യൂസിലാൻഡുമാണ് ഇന്നേറ്റുമുട്ടുക. ടൂർണമെന്റിൽ ഇതിനോടകെ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച് രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ധർമശ്ശാല തീപാറുന്ന പോരാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്നുറപ്പാണ്. അതേസമയം 2003 ലോകകപ്പിന് ശേഷം ഐസിസി ടൂർണമെന്റിൽ ഇന്ത്യക്ക് ന്യൂസിലാൻഡിനെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. ആ ചരിത്രം മാറ്റി കുറിക്കാനാണ് ഇന്ത്യ ഇന്ന് കിവീസിനെ നേരിടുക.
ALSO READ : Cricket World Cup 2023 : അത് വൈഡായിരുന്നോ? എന്തുകൊണ്ട് അമ്പയർ വൈഡ് നൽകിയില്ല?
നേരിടുന്ന പരിക്കൊഴിച്ച് മറ്റ് തിരിച്ചടികളൊന്നും ഇന്ത്യക്കും ന്യൂസിലാൻഡിനും നിലവിലെ ടൂർണമെന്റിൽ എടുത്ത് പറയാനില്ല. ഇരു ടീമുകൾ തങ്ങളുടെ എല്ലാ മേഖലയിലും സ്ഥിരതയാർന്ന പ്രകടനമാണ് ടൂർണമെന്റിൽ ഉടനീളമായി പുറത്തെടുത്തത്. ടൂർണമെന്റിൽ ഇതുവരെ ഒരു തോൽവി പോലും നേരിടാത്ത ടീമുകളാണ് ധർമശ്ശാലയിൽ ഏറ്റുമുട്ടുന്നതും ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകതയാണ്.
ഇന്ത്യയുടെ പ്ലേയിങ് ഇലവൻ - രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രെയസ് അയ്യർ, കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്പ്രത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി
ന്യൂസിലാൻഡ് പ്ലേയിങ് ഇലവൻ - ഡെവോൺ കോൺവെ, വിൽ യങ്, രചിൻ രവിന്ദ്ര, ഡാരിൽ മിച്ചെൽ, ടോം ലാഥം, ഗ്ലെൻ ഫിലിപ്പ്സ്, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റ്നെർ, മാറ്റ് ഹെൻറി, ലോക്കി ഫെർഗുസൺ, ട്രെന്റ് ബോൾട്ട്
നാല് മത്സരങ്ങളിൽ നിന്നും നാലും ജയിച്ച് എട്ട് പോയിന്റ് ലോകകപ്പ് പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലാണ് ഇന്ത്യയും ന്യൂസിലാൻഡും. നെറ്റ് റൺ റേറ്റിന്റെ പിൻബലത്തിൽ കിവീസാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.