നെഞ്ചുവേദന, Sourav Ganguly വീണ്ടും ആശുപത്രിയില്‍

BCCI അദ്ധ്യക്ഷന്‍  സൗരവ് ഗാംഗുലി (Sourav Ganguly) വീണ്ടും ആശുപത്രിയില്‍.... നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുതുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jan 27, 2021, 04:05 PM IST
  • BCCI അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി (Sourav Ganguly) വീണ്ടും ആശുപത്രിയില്‍....
  • ഇന്ന് രാവിലെയാണ് ഗാംഗുലിയെ (Sourav Ganguly) കൊല്‍ക്കത്ത അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നെഞ്ചുവേദന,  Sourav Ganguly വീണ്ടും ആശുപത്രിയില്‍

Kolkata: BCCI അദ്ധ്യക്ഷന്‍  സൗരവ് ഗാംഗുലി (Sourav Ganguly) വീണ്ടും ആശുപത്രിയില്‍.... നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുതുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെയാണ് ഗാംഗുലിയെ  (Sourav Ganguly) കൊല്‍ക്കത്ത അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  എന്നാല്‍,  അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മുന്‍പ്  ജനുവരി ആദ്യവാരം പതിവ് വ്യായാമത്തിനിടെ നെഞ്ചുവേദന (Chest pain) അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്   കൊല്‍ക്കത്തയിലെ വുഡ്ലാന്റ്‌സ് ആശുപത്രിയില്‍  ചികിത്സയിലായിരുന്നു അദ്ദേഹം.   

നെഞ്ചു വേദനയെതുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ നേരിയ ഹൃദയാഘാതമാണെന്ന് കണ്ടെത്തിയിരുന്നു.  തുടര്‍ന്ന് താരത്തെ ആന്‍ജിയോ പ്ലാസ്റ്റി ശസ്​ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക്​ ശേഷം ഡിസ്​ചാര്‍ജ്​ ചെയ്​ത താരം വീട്ടിലും  ഡോക്​ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു.

Also read: സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം, Fortune ഓയിൽ പരസ്യം പിൻവലിച്ച് Adani Wilmar

പശ്ചിമ ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി  ഗാംഗുലി കളത്തിലിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News