Tokyo : ടോക്കിയോ ഒളിമ്പിക്സ് 2020 ഇന്ത്യക്ക് ആദ്യ മെഡൽ. വെയ്റ്റ്ലിഫ്റ്റിങിൽ 49 കിലോ വിഭാഗത്തിൽ മീരാബായി ചാനു വെള്ളി സ്വന്തമാക്കി. ചൈനയ്ക്കാണ് സ്വർണം. ക്ലീൻ ആൻഡ് ജെർക്കിലെ ചാനുവിന്റെ പ്രകടനാണ് വെള്ളി നേട്ടത്തിന് അർഹയാക്കിയത്. ഇന്തോനേഷ്യയ്ക്കാണ് വെങ്കലം.
ചാനു 115 കിലോ വരെയാണ് ക്ലീൻ ആൻഡ് ജർക്കിൽ ഉയർത്തിയത്. ഭാരോദ്വഹനത്തിൽ കർണ്ണം മലേശ്വരിക്ക് ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ താരം മെഡൽ നേടുന്നത്. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം.
ALSO READ : Indian team at tokyo olympics 2021: ടോക്കിയോ ഒളിമ്പിക്സിലേക്ക് ഇന്ത്യൻ ടീമിൻറെ എൻട്രി ഇങ്ങിനെയായിരുന്നു
India strikes first medal at Olympic #Tokyo2020
Mirabai Chanu wins silver Medal in 49 kg Women's Weightlifting and made India proud
Congratulations @mirabai_chanu ! #Cheer4India pic.twitter.com/NCDqjgdSGe— Kiren Rijiju (@KirenRijiju) July 24, 2021
സ്നാച്ചിൽ 87 കിലോയാണ് മിരബായി ഉയർത്തിയത്. 2000ത്തിലെ സിഡ്നി ഒളിമ്പിക്സിൽ കർണ്ണം മല്ലേശ്വരിക്ക് ശേഷം 21 വർഷം കഴിഞ്ഞ് ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ താരം വെയ്റ്റ്ലിഫ്റ്റിങിൽ മെഡൽ സ്വന്തമാക്കുന്നത്. മല്ലേശ്വരി അന്ന് വെങ്കലമാണ് ഉയർത്തിയത്.
രണ്ടാമത്തെ ശ്രമിത്തിൽ ലോക റിക്കോർഡിനൊപ്പമായിരുന്നു ചാനുവിന്റെ പ്രകടനം. എന്നാൽ 116 കിലോ ഉയർത്തി ചൈനീസ് താരം ചാനുവിനെ മറികടന്നു. മൂന്നാം ശ്രമിത്തിൽ 117 കിലോ ഉയർത്താൻ ശ്രമിക്കവെ പ്രതിക്ഷിച്ച ഫലം ജെർക്ക് ലിഫ്റ്റ് ചെയ്യാൻ ചാനുവിനെ സാധിച്ചില്ല. തുടർന്ന് താരത്തിന് വെള്ളി കൊണ്ട് തൃപ്തി പെടേണ്ടി വന്നു.
ചൈനയുടെ ഹു ഷിഹുയിക്കാണ് സ്വർണം. ഇന്തോനേഷ്യൻ താരം ഐസാഹ് വിൻഡി കാൻടിക്കയ്ക്കാണ് വെങ്കലം.
ALSO READ : Tokyo Olympics 2020: ഒളിമ്പിക്സിന് തിരിതെളിഞ്ഞു
Could not have asked for a happier start to @Tokyo2020! India is elated by @mirabai_chanu’s stupendous performance. Congratulations to her for winning the Silver medal in weightlifting. Her success motivates every Indian. #Cheer4India #Tokyo2020 pic.twitter.com/B6uJtDlaJo
— Narendra Modi (@narendramodi) July 24, 2021
ചാനുവിന് അഭിന്ദനവുമായി പ്രധാനമന്ത്രി. എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാകുന്ന വിജയമാണ് ചാനുവിന്റെ മെഡൽ നേട്ടമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
മണിപ്പൂർ സ്വദേശിനിയാണ് മിരാബായി. 2014 ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡല്‍ നേടിയ അവർ ലോക ചാമ്പ്യൻഷിപ്പിലും 2018 കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടി പ്രകടനം മെച്ചപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...