യുഎസിന്റെ തെക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അതി ശൈത്യം തുടരുകയാണ്. പ്രദേശത്ത് അതി ശക്തമായ മഞ്ഞ് വീഴ്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കടുത്ത ഭക്ഷ്യ- ജല ക്ഷാമവും പ്രദേശത്ത് അനുഭവപ്പെടുന്നുണ്ട്. ജലം ഉറഞ്ഞ് കട്ടിയാവുന്നതാണ് ജലക്ഷാമത്തിന് കാരണം. ദിവസങ്ങൾക്ക് മുമ്പ് വൈദ്യുതിബന്ധവും നഷ്ടമായിരുന്നു. അമേരിക്കൻ പ്രസിഡന്റ് അതിശൈത്യം ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
വൈദ്യുതി ബന്ധം തകർന്ന് ദിവസങ്ങൾക്ക് ശേഷം പുനഃസ്ഥാപിച്ചെങ്കിലും വെള്ളത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കനായിട്ടില്ല. ഇത് വരെ ഏകദേശം 14.3 മില്യൺ ജനങ്ങളാണ് വെള്ളം ലഭിക്കാതെ ബുദ്ധിമുട്ടികൊണ്ടിരിക്കുന്നത്.
തിളപ്പിച്ച വെള്ളമോ കുപ്പി വെള്ളമോ മാത്രമേ കുടിക്കാൻ പാടുള്ളൂ എന്ന അറിയിപ്പിനെ തുടർന്ന് വെള്ളം ലഭിക്കാൻ കാത്ത് നിൽക്കുന്ന ജനങ്ങൾ
അതിശൈത്യം മൂലം ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ട് നേരിടുന്ന ജനങ്ങൾക്ക് വെസ്റ്റ് ഹ്യൂസ്റ്റൺ അസ്സിസ്റ്റൻസ് മിനിസ്ട്രിസ് ഭക്ഷണവും വെള്ളവും വിതരണം ചെയ്യാൻ ഒരുങ്ങുന്നു.
ടെക്സാസ് മിലിട്ടറി ഡിപ്പാർട്മെന്റിന്റെ വാഹനങ്ങൾ ഉപയോഗിച്ച് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കുകയും മറ്റ് രക്ഷപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു.