Fatty Liver: ഈ വിറ്റാമിനുകൾ അധികമാകരുത്; ഫാറ്റി ലിവറിലേക്ക് നയിക്കാൻ സാധ്യതകളേറെ

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഫാറ്റി ലിവറിന് കാരണമാകുന്നു.

  • Jun 23, 2024, 18:22 PM IST
1 /5

കരൾ ആരോഗ്യവ്യവസ്ഥയിൽ വലിയ പങ്ക് വഹിക്കുന്നു. ശരീരത്തിലെ വിഷാംശം നീക്കുന്നതിൽ കരൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

2 /5

ഫാറ്റി ലിവർ ഇപ്പോൾ വർധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ഇത് കരളിനെ ഗുരുതരമായി ബാധിക്കുന്ന രോഗമാണ്.

3 /5

കണ്ണുകളുടെ ആരോഗ്യം, ചർമ്മത്തിൻറെ ആരോഗ്യം, രോഗപ്രതിരോധ സംവിധാനം എന്നിവയ്ക്ക് വിറ്റാമിൻ എ പ്രധാനപ്പെട്ടതാണ്. എന്നാൽ, ഇവ അമിതമാകാതെ ശ്രദ്ധിക്കണം. വിറ്റാമിൻ എ ശരീരത്തിൽ അമിത അളവിലുണ്ടാകുന്നത് കരളിൻറെ ആരോഗ്യത്തെ മോശമാക്കും.

4 /5

അമിതമായ അളവിൽ വിറ്റാമിൻ ഇ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്നത് കരളിന് ദോഷം ചെയ്യും.

5 /5

ശരീരത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിന് ഇരുമ്പ് അത്യന്താപേക്ഷിതമാണ്. എന്നാൽ ഇരുമ്പിൻറെ അളവ് അമിതമാകുന്നത് കരളിൻറെ ആരോഗ്യത്തെ ബാധിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola