Vastu Tips: വീടിന്റെ വടക്ക് ദിശയിൽ അബദ്ധത്തിൽ പോലും ഈ വസ്തുക്കൾ വയ്ക്കരുത്; ദാരിദ്ര്യം നിങ്ങളെ വിട്ടുപോകില്ല

വാസ്തുശാസ്ത്ര നിയമങ്ങൾ പാലിച്ചില്ലെങ്കിൽ വീട്ടിൽ താമസിക്കുന്ന അംഗങ്ങൾക്ക് വിവിധ പ്രശ്നങ്ങൾ ഉണ്ടാകും.

  • Jun 23, 2024, 17:50 PM IST

വാസ്തുശാസ്ത്ര പ്രകാരം, വീടിൻറെ ഓരോ ദിശകൾക്കും പ്രധാന്യമുണ്ട്. വടക്കുദിശയിൽ ചില കാര്യങ്ങൾ സൂക്ഷിക്കുന്നത് ദാരിദ്ര്യത്തിന് കാരണമാകും.

1 /5

വാസ്തുശാസ്ത്രം അനുസരിച്ച്, വടക്കുദിശ ലക്ഷ്മിദേവിയുമായും കുബേര ഭഗവാനുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ ദിശയിൽ ഭാരമുള്ള വസ്തുക്കൾ സൂക്ഷിക്കരുത്. ഇത് വീട്ടിലെ സന്തോഷവും ഐശ്വര്യവും ഇല്ലാതാക്കുകയും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുകയും ചെയ്യും.

2 /5

വാസ്തുശാസ്ത്ര പ്രകാരം, ചെരിപ്പുകൾ വടക്കുദിശയിൽ വയ്ക്കരുത്. ഇത് വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാകുന്നതിന് കാരണമാകും. ഇത് വീട്ടിൽ വിവിധ പ്രശ്നങ്ങൾക്കും കുടുംബാംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്കും കാരണമാകും.

3 /5

വീടിൻറെ വടക്ക് ദിശയിൽ അടച്ച മതിൽ പാടില്ല. ഈ ദിശ പണത്തിൻറെ വരവിൻറെ ദിശയായാണ് കരുതപ്പെടുന്നത്. ഇവിടെ വാതിലോ ജനലോ വച്ച് ചുവർ പണിയുന്നതിന് തടസമില്ല. എന്നാൽ അടച്ച ചുവർ ദോഷമാണ്.

4 /5

വീടിൻറെ വടക്ക് ദിശയിൽ ഒരിക്കലും ചവറ്റുകുട്ട വയ്ക്കരുത്. ഇങ്ങനെ ചെയ്യുന്നത് ലക്ഷ്മീദേവിയുടെ അപ്രീതിക്ക് കാരണമാകും. ഇത് കുടുംബത്തിൽ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും.

5 /5

വീടിൻറെ വടക്കുദിശയിൽ കക്കൂസ് നിർമിക്കരുത്. ഈ ദിശയിൽ കക്കൂസ് നിർമിക്കുന്നത് നല്ലതല്ല, ഇത് ദൌർഭാഗ്യത്തിന് കാരണമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola