Ayodhya: നിങ്ങൾ അയോധ്യയില്‍ പോകുമ്പോള്‍ ഈ ക്ഷേത്രങ്ങള്‍ കൂടി സന്ദര്‍ശിക്കാന്‍ മറക്കരുത്

Ayodhya: 2024-ലെ ആദ്യ മാസം അതായത് ജനുവരി തികച്ചും ചരിത്രപരമായിരിക്കും. ദശലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്ന ദിവസമാണ് ജനുവരി 22.   രാമക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠാ ഉത്സവം ജനുവരി 22 നാണ്. 

രാമക്ഷേത്രം നിർമിക്കുന്നതോടെ അയോധ്യയിൽ വിനോദസഞ്ചാരികളുടെ എണ്ണവും വർധിക്കും. അയോധ്യയിൽ ഒരു പുതിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും നിർമ്മിച്ചു, അതുവഴി ഈ നഗരത്തിന് മറ്റ് സംസ്ഥാനങ്ങളുമായുള്ള ബന്ധം വർദ്ധിക്കും. 

1 /5

ഹനുമാൻ ഗഡി   300 വർഷങ്ങൾക്ക് സ്ഥാപിക്കപ്പെട്ടതാണ്‌ ഈ ക്ഷേത്രം. ഹനുമാൻ ശ്രീരാമന്‍റെ സംരക്ഷകനാണെന്നാണ് പറയപ്പെടുന്നത്. അതിനാല്‍, ശ്രീരാമനെ ദർശിക്കുന്നതിന് മുമ്പ് ഭക്തർക്ക്  ഹനുമാന്‍റെ അനുവാദം വാങ്ങണമെന്നാണ് വിശ്വാസം. അയോധ്യ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. ഇവിടെ ദർശനം നടത്താൻ ഏകദേശം 76 പടികൾ കയറണം.

2 /5

 നാഗേശ്വർ നാഥ ക്ഷേത്രം   അയോധ്യയിലെ നാഗേശ്വർ നാഥ് ക്ഷേത്രം വളരെ പ്രസിദ്ധമായ ശിവക്ഷേത്രമാണ്. വളരെ ദൂരെ നിന്ന് ആളുകൾ ഇവിടെയെത്തുന്നു. ശ്രീരാമൻ തന്നെയാണ് ഇവിടെ ശിവലിംഗ പ്രതിഷ്ഠ നടത്തിയതെന്നാണ് കഥകൾ പറയുന്നത്. സരയൂ നദിയിൽ നിന്ന് വെള്ളം നിറച്ചാണ് ഭക്തർ ഇവിടെ ജലാഭിഷേകം നടത്തുന്നത്.

3 /5

കനക് ഭവൻ   കനക് ഭവൻ വളരെ മനോഹരമായ ഒരു ക്ഷേത്രമാണ്. ഇത് കൈകേയി സീതയ്ക്ക് സമ്മാനമായി   നൽകിയതായി വിശ്വസിക്കപ്പെടുന്നു. ഈ ക്ഷേത്രത്തിൽ  ശ്രീരാമന്‍റെയും  സീതയുടെയും ലക്ഷ്മണന്‍റെയും ഒരു വലിയ പ്രതിമയുണ്ട്.

4 /5

രാം കി പൗഡി   സരയൂ നദിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു ഘാട്ട് ആണ് രാം കി പൈഡി. സരയൂ നദിയിൽ കുളിക്കാൻ ദൂരെ ദിക്കുകളിൽ നിന്നും ആളുകൾ ഇവിടെ എത്തുന്നു. എല്ലാ വർഷവും ദീപാവലി ദിനത്തിൽ രാം കി പൗഡിയിൽ ലക്ഷക്കണക്കിന് വിളക്കുകൾ തെളിക്കുന്ന ദീപോത്സവം ആഘോഷിക്കുന്നു. ദീപാവലി വേളയിൽ ഇവിടുത്തെ കാഴ്ച മനംമയക്കുന്ന ഒന്നാണ്. 

5 /5

 ഗുപ്തർ ഘാട്ട്   അയോധ്യയിലെ മൊത്തം 51 ഘാട്ടുകളിൽ ഒന്നാണ് ഗുപ്തർ ഘാട്ട്. അയോധ്യയെ വർഷങ്ങളോളം ഭരിച്ച ശ്രീരാമൻ ഇവിടെ സമാധിയായെന്നാണ് വിശ്വാസം. ഈ ഘാട്ടിൽ കുളിക്കുന്നവരുടെ ആഗ്രഹങ്ങൾ സഫലമാകുമെന്നാണ് വിശ്വാസം.  

You May Like

Sponsored by Taboola