Vijay Hazare Trophy 2021എലൈറ്റ് ഗ്രൂപ്പ് മത്സരത്തിൽ പുതുച്ചേരിക്കെതിരെ 227 റൺസെടുത്ത് ഡബിൾ സെഞ്ചുറി ക്ലബിൽ ഇടം നേടി യുവതാരം Prithvi Shaw. വിജയ് ഹസാര ട്രോഫിയിൽ ഒരു താരം നേടുന്ന ഏറ്റവും ഉയന്ന് വ്യക്തിഗത സ്കോറാണിത്. കഴിഞ്ഞ സീസണിൽ Sanju Samson നേടിയ 212 റൺസായിരുന്നു ടൂർണമെന്റിലെ ഏറ്റവും ഉയർന്ന് വ്യക്തിഗത സ്കോർ.
പുറത്താകാതെ 152 പന്തിലാണ് ഷോ 227 റൺസെടുത്തത്. താരം 31 ഫോറും 5 സിക്സറുകളുമാണ് ഇന്നത്തെ മത്സരത്തിൽ നേടിയിത്. ലിസ്റ്റ് എ ക്രിക്കറ്റിൽ രണ്ടാമത്തെ ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന് വ്യക്തിഗത സ്കോറാണിത്. 2013ൽ ദക്ഷിണാഫ്രിക്ക എ ക്കെതിരെ ശിഖർ ധവാൻ നേടിയ 248 റൺസ് ലിസ്റ്റ് എ മത്സരത്തിലെ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന് സ്കോർ.
പൃഥ്വി ഷോയും 200 ക്ലബിൽ എത്തിയതോട് ഇതുവരെ എട്ട് ഇന്ത്യൻ താരങ്ങളാണ് തങ്ങളുടെ ഏകദിന കരിയറിൽ 200 റൺസിന് മുകളിൽ റൺസെടുത്തിട്ടുള്ളത്. 2010ൽ അന്തരാഷ്ട്ര ഏകദിനത്തിൽ 200 റൺസെന്ന ബാലികേറ മല അദ്യം ചവിട്ടയത് Sachin Tendulkar ആണ്, പിന്നീട് Virender Shewag, Shikhar Dhawan, Rohit Sharma, Karan Kaushal, Sanju Samson, YBK Jaiswal എന്നിവരാണ് മറ്റ് ഇന്ത്യൻ താരങ്ങൾ. ഇതിൽ രോഹിത് ശർമ നേടിയ 264 റൺസാണ് രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ.
അടിത്തിടെ കഴിഞ്ഞ് ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് ഷോയെ നിരവധി പേർ വിമർശിച്ചിരുന്നു. അതിനുള്ള മറുപടിയെന്നോണമാണ് താരത്തിന്റെ ഇന്നത്തെ ഡബിൾ സെഞ്ചുറി.
പൃഥ്വി ഷായുടെ ഇരട്ട സെഞ്ചുറിയുടെയും സൂര്യകുമാർ യാദവിന്റെ 133 റൺസിന്റെ പിൻബലത്തിൽ പുതുച്ചേരിക്കെതിരെ മുംബൈ 457 റൺസെടുത്തു.