Venus Transit: ശുക്രന്റെ സംക്രമണം ഈ 5 രാശിക്കാർക്ക് അനു​ഗ്രഹം; ഇനിയുള്ള മാസങ്ങളിൽ നല്ല സമയം

Venus Transit 2023: ഹിന്ദു പഞ്ചാംഗം അനുസരിച്ച്, സമ്പത്തിന്റെയും സന്തോഷത്തിന്റെയും അധിപനായി കണക്കാക്കപ്പെടുന്ന ശുക്രൻ ഇടവം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. 5 രാശികൾക്ക് ഇത് വളരെ ​ഗുണം ചെയ്യും. 

 

1 /5

ഇടവം: ഈ രാശിക്കാർക്ക് നിയമപരമായ കാര്യങ്ങളിൽ അനുകൂല നടപടികൾ ഉണ്ടാകും. പ്രണയ കാര്യങ്ങൾക്കും നല്ല സമയം. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകില്ല. ചെലവുകൾ വർദ്ധിക്കും.  

2 /5

കർക്കടകം: ശുക്രൻ ഇടവം രാശിയിൽ സഞ്ചരിക്കുന്നത് കർക്കടക രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. പുതിയ വീട് എന്ന ആഗ്രഹം സഫലമാകും. കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കും. ബിസിനസ്സ് ചെയ്യുന്നവർക്ക് നല്ല ദിവസങ്ങളാണ് മുന്നോട്ടുള്ളത്. ബിസിനസിൽ പുരോ​ഗതിയുണ്ടാകുകയും ലാഭം നേടുകയും ചെയ്യും. ആരോ​ഗ്യം തൃപ്തികരമായിരിക്കും.  

3 /5

ചിങ്ങം: ശുക്രൻ സംക്രമണം ചിങ്ങം രാശിക്കാർക്ക് അനുകൂലമാണ്. കരിയറിൽ പുരോ​ഗതിയുണ്ടാകും. വ്യാപാരികൾക്ക് നല്ല സമയം. അപ്രതീക്ഷിത ലാഭം നേടും. പ്രമോഷനോടൊപ്പം ഇൻക്രിമെന്റും ലഭിക്കും. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.   

4 /5

കന്നി: കന്നി രാശിക്കാർക്ക് ശുക്രന്റെ സ്വാധീനത്താൽ പ്രത്യേക നേട്ടം ലഭിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടവും ലഭിക്കും. വിദേശയാത്രകൾ പോകാൻ അവസരമുണ്ട്. കരിയറിൽ പുരോ​ഗതിയുണ്ടാകും. വിവാഹം ആലോചിക്കുന്നവർക്ക് അനുകൂല സമയം. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാകില്ല. ആരോഗ്യം തൃപ്തികരമായിരിക്കും.  

5 /5

മകരം: മകരം രാശിക്കാർക്ക് ശുക്രന്റെ സംക്രമണം അനുകൂലമായ ഫലങ്ങൾ നൽകുന്നു. സാമ്പത്തികം ശക്തമായിരിക്കും. കരിയർ പുരോ​ഗതിയുണ്ടാകും. വ്യാപാരികൾക്ക് വളരെ നല്ല സമയം. പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനും നിക്ഷേപത്തിനും അനുകൂലമായ സമയമാണ്. ആരോഗ്യം എല്ലാ വിധത്തിലും മെച്ചപ്പെടുന്നു. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)  

You May Like

Sponsored by Taboola