Horoscope Today: ഈ രാശിക്കാർ റിസ്ക് എടുക്കുന്നത് ഒഴിവാക്കുക, ഇവർക്ക് നേട്ടം, നോക്കാം സമ്പൂർണ രാശിഫലം

മേടം, ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നിങ്ങനെ ഓരോ രാശികൾക്കും ഇന്നത്തെ ദിവസം വ്യത്യസ്തമായ ഫലങ്ങളാണുള്ളത്. അത് എന്തൊക്കെയാണെന്ന് നോക്കാം. 

 

Today's Horoscope June 09: ഇന്നത്തെ ദിവസം ഓരോ ​ഗ്രഹങ്ങളും ഇന്ന് നിങ്ങൾക്കായി എന്താണ് കരുതിയിരിക്കുന്നതെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ജ്യോതിഷ പ്രകാരം മേടം മുതൽ പന്ത്രണ്ട് രാശികൾക്കും അതിൻ്റേതായ സവിശേഷതകളുണ്ട്. 

1 /12

മേടം- രാഷ്ട്രീയക്കാര്‍ ബഹുമാനിക്കപ്പെടും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹ ത്തില്‍ പ്രശസ്തി കൂടും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. കര്‍മ്മ രംഗത്ത് പ്രശസ്തി കൂടും. കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. അപകട സാദ്ധ്യതയുള്ളതിനാല്‍ അസമയത്തുള്ള യാത്ര ഒഴിവാക്കണം. 

2 /12

ഇടവം-  പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പാലിക്കണം. കര്‍മ്മരംഗത്ത് ഉണര്‍വും\\ ഉന്മേഷവും അനുഭവപ്പെടും. ഭൂമി സംബന്ധമായ ക്രയവിക്രയത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും. 

3 /12

മിഥുനം- ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനും ശത്രുതയ്ക്കും സാദ്ധ്യത. മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കും. ദൃശ്യമാധ്യമപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും. 

4 /12

കര്‍ക്കടകം- അലസത പ്രകടമാക്കും. അശ്രദ്ധ മുഖേന ബിസിനസ്സില്‍ ധനനഷ്ടം സംഭവിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. 

5 /12

ചിങ്ങം- മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. ശത്രുക്കളില്‍ നിന്നും നിരന്തരമായ പീഡനം ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. 

6 /12

കന്നി- ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിട വരും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും.  സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കുക. 

7 /12

തുലാം- മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം.

8 /12

വൃശ്ചികം- പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസം ഉണ്ടാകും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. കേസുകളില്‍ വിജയം. സാഹസിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതിരിക്കുക. 

9 /12

ധനു-  പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ദ്ധിക്കും. മത്സരവേദികളില്‍ വിജയിക്കുവാന്‍ സാദ്ധ്യത. കടബാദ്ധ്യത തീര്‍ക്കാന്‍ പൂര്‍വ്വികസ്വത്ത് വില്‍ക്കേണ്ടി വരും. 

10 /12

മകരം- അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ചെയ്യാത്ത കുറ്റത്തിന് അപവാദം കേള്‍ക്കേണ്ടി വരും.

11 /12

കുംഭം- ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുന്‍കോപം നിയന്ത്രിക്കുക. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.   

12 /12

മീനം-  ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. സന്താനങ്ങള്‍ക്ക് വിദേശത്ത് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്. ആരോഗ്യപരമായി ദോഷകാലം. ധാരാളം ചെറുയാത്രകള്‍ ആവശ്യമായി വരും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola