Today's Horoscope: മിഥുനം രാശിക്ക് ബിസിനസിൽ ലാഭം, വൃശ്ചികം രാശിക്കാർ സൂക്ഷിക്കണം; അറിയാം ഇന്നത്തെ രാശിഫലം!

മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...
Todays Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

z

1 /13

മേടം - മേടം രാശിക്ക് ഇന്ന് കുടുംബ ചെലവുകൾ വർധിച്ചേക്കാം. ഇത് നിങ്ങൾക്ക് പിരിമുറുക്കം കൂടാൻ കാരണമാകും. വലിയ സാമ്പത്തിക ഇടപാടുകൾക്ക് അനുകൂലമായിട്ടുള്ള ദിവസമല്ല ഇന്ന്. ദാമ്പത്യജീവിതത്തിൽ സ്നേഹമുണ്ടാകും. 

2 /13

ഇടവം - ഇടവം രാശിക്കാർക്ക് അനുകൂലമായിട്ടുള്ള ദിവസമാണിന്ന്. വ്യാപാര രംഗത്ത് ഉണ്ടായിരുന്ന തടസ്സങ്ങൾ എല്ലാം നീങ്ങും. ലാഭം നേടാൻ സാധിക്കും. മറ്റുള്ളവരുടെ സമ്മർദ്ദത്തിന് വഴങ്ങി ചെയ്യുന്നവ നഷ്ടമുണ്ടാക്കാനുള്ള സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണിത്. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്.

3 /13

മിഥുനം - മുടങ്ങിക്കിടന്ന ജോലികൾ ഇന്ന് പൂർത്തിയാക്കാനാകും. ബിസിനസിൽ ലഭാമുണ്ടാകും. പങ്കാളിയുടെ ആരോ​ഗ്യം ശ്രദ്ധിക്കുക. ചെലവ് വർധിക്കാനിടയുണ്ട്. സാമ്പത്തികപരമായി നല്ലൊരു ദിവസമായിരിക്കും ഇന്ന്. 

4 /13

കർക്കടകം - തൊഴിൽ രംഗത്ത് പുരോഗതി ഉണ്ടാകും. അതിനൊപ്പം തന്നെ ചിലർ മൂലം തടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. നിങ്ങളെ ഭാ​ഗ്യം പിന്തുണയ്ക്കും. കുടുംബ സ്വത്തിൽ നിന്നൊരു വിഹിതം ലഭിക്കും. 

5 /13

ചിങ്ങം - ഇന്ന് ആരിൽ നിന്നും കടം വാങ്ങാതിരിക്കാൻ ശ്രമിക്കുക. കാരണം ഇത് ചിലപ്പോൾ നിങ്ങൾക്ക് തിരിച്ച് നൽകാൻ സാധിച്ചെന്ന് വരില്ല. വിദ്യാർത്ഥികൾക്ക് അനുകൂലമായ ദിവസമാണിന്ന്. പങ്കാളിത്ത ബിസിനസിൽ നിന്ന് ലാഭം ഉണ്ടാകും. കുടുംബത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 

6 /13

കന്നി - ചെയ്യുന്ന ജോലികളിലെല്ലാം വലിയ വിജയമുണ്ടാകും. പുതിയ നിക്ഷേപങ്ങൾ നടത്താൻ ദിവസം അനുകൂലമാണ്. അവിവാഹിതർക്ക് മനസ്സിനിണങ്ങിയ ആലോചനകൾ വരാനുള്ള സാധ്യതയുണ്ട്. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് നല്ല അവസരങ്ങൾ തേടിയെത്തും. ആരോ​ഗ്യം ശ്രദ്ധിക്കുക. 

7 /13

തുലാം - സമൂഹത്തിൽ നിങ്ങൾക്കുള്ള ബഹുമാനം വർധിക്കും. എതിരാളികൾ ബിസിനസിൽ തടസങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചേക്കാം. വളരെക്കാലമായി മുടങ്ങി കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കാനുള്ള ശ്രമം നടത്തും. ജോലിയിൽ പ്രമോഷൻ, ശമ്പള വർദ്ധനവ് തുടങ്ങിയവയുണ്ടാകും. 

8 /13

വൃശ്ചികം - പങ്കാളിത്ത ബിസിനസിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. മക്കളുടെ വിവാഹത്തിന് നിലനിന്നിരുന്ന തടസ്സങ്ങൾ മാറും. വിദ്യാർഥികൾ പഠന കാര്യത്തിൽ നേരിട്ടിരുന്ന വെല്ലുവിളികളെ ഇന്ന് മറികടക്കും.

9 /13

ധനു - വിദ്യാർത്ഥികൾക്ക് അനുകൂലമായ ദിവസമാണിന്ന്. വിദേശത്ത് പോകാനുള്ള വഴികളൊരുങ്ങും. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക. 

10 /13

മകരം - മകരം രാശിക്ക് പങ്കാളിയിൽ നിന്ന് പൂർണ പിന്തുണയുണ്ടാകും. തൊഴിൽര​ഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചേക്കും. 

11 /13

കുംഭം - രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല ദിവസമാണിന്ന്. ജോലി മാറാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ഇന്ന് നല്ല ദിവസമാണ്. മക്കളുടെ ഭാവിക്കായി പണം ചെലവഴിക്കും.സഹോദരങ്ങളുമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ അവസാനിക്കും. ബിസിനസ് രംഗത്ത് എതിരാളികളെ സൂക്ഷിക്കണം. 

12 /13

മീനം - കുടുംബത്തിൽ ശുഭകരമായ കാര്യങ്ങൾ നടക്കും. പ്രണയ ജീവിതത്തിൽ ചില സമ്മർദ്ദങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്. 

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

You May Like

Sponsored by Taboola