Vastu Tips For Indoor Plant: ഈ ചെടി വീട്ടിൽ വള‍ർത്തൂ... സമ്പത്തും സൗഭാ​ഗ്യവും നിങ്ങളെ തേടിയെത്തും! എന്നാൽ ഈ തെറ്റ് വരുത്താതെ സൂക്ഷിക്കുക!

വാസ്തുശാസ്ത്ര പ്രകാരം, വീട്ടിൽ ഓരോ വസ്തുക്കളും സൂക്ഷിക്കുന്നതിന് പ്രത്യേക രീതികൾ നിർദേശിക്കപ്പെടുന്നു. ഇവയിൽ വരുത്തുന്ന തെറ്റുകൾ പലവിധത്തിലുള്ള വാസ്തുദോഷങ്ങൾക്ക് കാരണമാകും.

  • Dec 04, 2024, 21:32 PM IST
1 /5

വാസ്തുശാസ്ത്രത്തിൽ ചെടികൾക്ക് വലിയ പ്രാധാന്യമുണ്ട്. റബ്ബർ ഫിഗ് ചെടി വീട്ടിൽ സൂക്ഷിക്കുന്നത് വാസ്തുദോഷങ്ങൾ നീങ്ങാനും സമ്പത്തും ഐശ്വര്യവും ആകർഷിക്കാനും സഹായിക്കും.

2 /5

റബ്ബർ ഫിഗ് ചെടി വീടിനുള്ളിൽ സൂക്ഷിക്കുന്നത് സാമ്പത്തിക പുരോഗതയിലേക്ക് നയിക്കുമെന്നാണ് വിശ്വാസം. ഇത് വീടിനുള്ളിലെ വായു ശുദ്ധമായി നിലനിർത്തുന്നതിനും വീട്ടിലെ നെഗറ്റീവ് എനർജി കുറയ്ക്കുന്നതിനും സഹായിക്കും.

3 /5

വീടിൻറെ തെക്ക്-കിഴക്ക് ദിശയിൽ റബ്ബർ ഫിഗ് ചെടി സൂക്ഷിക്കുന്നത് സമ്പത്തും ഐശ്വര്യവും നൽകും. ഈ ദിശ ലക്ഷ്മിദേവിയുടെ ദിശയാണ്. കിഴക്ക് അല്ലെങ്കിൽ വടക്ക് ദിശയിൽ ഈ ചെടി സൂക്ഷിക്കുന്നത് പോസിറ്റീവ് എനർജി വർധിപ്പിക്കും.

4 /5

ഇവയുടെ ഇലകളിൽ പൊടി അടിഞ്ഞുകൂടരുത്. ഇവയുടെ ഇലകൾ എത്രത്തോളം തിളങ്ങുന്നുവോ അത്രത്തോളം ഭാഗ്യം പ്രകാശിക്കുമെന്നാണ് വിശ്വാസം. ഇതിനാൽ ഈ ചെടിയുടെ ഇലകൾ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

5 /5

അബദ്ധത്തിൽ പോലും ഈ ചെടി കിടപ്പുമുറിയിലും അടുക്കളയിലും സൂക്ഷിക്കരുത്. ഇത് വീട്ടിൽ നെഗറ്റീവ് എനർജിക്ക് കാരണമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola