Ayodhya Ramakshethram Consecration: മോ​ഹൻ ലാൽ, രജനീകാന്ത്,..! ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട സൂപ്പർ താരങ്ങൾ ഇവർ

ഏറെ പ്രതീക്ഷയോടെ രാജ്യം കാത്തിരിക്കുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് നാളെ (ജനുവരി 22) നടക്കും. 

ഏറെ പ്രതീക്ഷയോടെ രാജ്യം കാത്തിരിക്കുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് നാളെ (ജനുവരി 22) നടക്കും. 

 

1 /9

സൗത്ത് ഇന്ത്യയിലെ നിരവധി നടന്മാർക്കും ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ട്. അവർ ആരൊക്കെയെന്ന് അറിയാനായി തുടർന്ന് വായിക്കു.   

2 /9

തമിഴ് സിനിമയിലെ എക്കാലത്തേയും സൂപ്പർ താരമായ രജനികാന്തിന് അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇതനുസരിച്ച് നാളെ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം ഇന്ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട് എന്നും റിപ്പോർട്ട്.   

3 /9

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിന് ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ അദ്ദേഹം പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ജനുവരി 25ന് റിലീസ് ചെയ്യാനിരിക്കുന്ന മലൈക്കോട്ടൈ വാലിബന്‍റെ പ്രമോഷൻ തിരക്കുകളിലാണ് അദ്ദേഹം. 

4 /9

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിയെ ക്ഷണിച്ചിട്ടുണ്ട്. ഈ ചടങ്ങിൽ അദ്ദേഹം തീർച്ചയായും പങ്കെടുക്കുമെന്നാണ് വിവരം.   

5 /9

ചിരഞ്ജീവിയുടെ മകൻ രാം ചരണിനും രാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ട്. രാമക്ഷേത്രം തുറക്കുന്ന ചടങ്ങിലേക്ക് അദ്ദേഹത്തെ മാത്രമല്ല ഭാര്യ ഉപാസന കൊണ്ടിലയെയും ക്ഷണിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇരുവരും ഈ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സൂചന. ക്ഷേത്രം ഭാരവാഹികൾ വന്ന് അവർക്ക് ക്ഷണക്കത്ത് നൽകുന്ന ഫോട്ടോകൾ പുറത്തുവന്ന് വൈറലായിരിക്കുകയാണ്.   

6 /9

തെലുങ്ക് സൂപ്പർ താരമായ ഋഷഭ് ഷെട്ടിക്ക് ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.   

7 /9

രാമക്ഷേത്രം തുറക്കുന്ന ചടങ്ങിലേക്ക് നടൻ ധനുഷിനും ക്ഷണം ലഭിച്ചിട്ടുണ്ട്. ക്യാപ്റ്റൻ മില്ലർ റിലീസിന് ശേഷം അൽപ്പം ഫ്രീ ആയ ധനുഷ് ചടങ്ങിൽ പങ്കെടുക്കാൻ പോവുകയാണെന്നാണ് സൂചന. ധനുഷിനും ദൈവവിശ്വാസം ഏറെയുണ്ടെന്നത് ശ്രദ്ധേയമാണ്.   

8 /9

കഴിഞ്ഞ വർഷം രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ 'ആദിപുരുഷ'ത്തിൽ രാമനായി വേഷമിട്ടിരുന്നു പ്രഭാസ്. ചിത്രം ഹിറ്റായില്ലെങ്കിലും രാമനായി ഇന്ത്യയൊട്ടാകെ താരം ഹിറ്റായി. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ പ്രഭാസിനും ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതിൽ തീർച്ചയായും പങ്കെടുക്കുമെന്നുമാണ് സൂചന.   

9 /9

രാമക്ഷേത്രം തുറക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ് മെഗാ കുടുംബത്തിൽപ്പെട്ട ജൂനിയർ എൻടിആർ . അദ്ദേഹം അഭിനയിച്ച RRR എന്ന ചിത്രത്തിന് അസാഗർ അവാർഡ് ലഭിച്ചു. ദേശീയ അവാർഡും ലഭിച്ചു. അദ്ദേഹത്തിന്റെ ചിത്രം ദേവര ഏപ്രിൽ 5 ന് റിലീസ് ചെയ്യും. 

You May Like

Sponsored by Taboola