ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. ദൃശ്യമാകുന്ന സ്ഥലങ്ങളിലുള്ളവർ അബദ്ധത്തിൽ പോലും ചില കാര്യങ്ങൾ ചെയ്യാൻ പാടില്ല.
രണ്ട് സൂര്യഗ്രഹണങ്ങളാണ് 2024ൽ സംഭവിക്കുന്നത്. ഏപ്രിൽ 8ന് ആദ്യ സൂര്യഗ്രഹണം സംഭവിച്ചു കഴിഞ്ഞു. ഇനി ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഒക്ടോബറിൽ നടക്കും. ഹിന്ദു കലണ്ടർ പ്രകാരം അശ്വിൻ മാസത്തിലെ അമാവാസി ദിവസമാണിത്.
ഒക്ടോബർ 2ന് ആണ് രണ്ടാമത്തെ സൂര്യഗ്രഹണം. സൂര്യഗ്രഹണം രാത്രി 9:13 ന് ആരംഭിച്ച് പിറ്റേ ദിവസം പുലർച്ചെ 3:17 ന് അവസാനിക്കും. അതായത്, ഈ സൂര്യഗ്രഹണം ഏകദേശം 6 മണിക്കൂർ 4 മിനിറ്റ് നീണ്ടുനിൽക്കും.
ഇന്ത്യയിൽ ദൃശ്യമാകുമോ? - ഒക്ടോബറിൽ സംഭവിക്കാൻ പോകുന്ന സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. അതുകൊണ്ട് തന്നെ സൂതക് കാലം സാധുവാകില്ല.
എവിടെയൊക്കെ ദൃശ്യമാകും? - തെക്കേ അമേരിക്കയുടെ വടക്കൻ ഭാഗങ്ങൾ, ആർട്ടിക്, അർജൻ്റീന, ബ്രസീൽ, പെറു, ഫിജി, ചിലി, പസഫിക് സമുദ്രത്തിൻ്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ രണ്ടാമത്തെ സൂര്യഗ്രഹണം ദൃശ്യമാകും.
2024 ലെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 8 നായിരുന്നു. ഇത്തവണ പൂർണ സൂര്യഗ്രഹണം ഉണ്ടാകും. ആദ്യ സൂര്യഗ്രഹണവും ഇന്ത്യയിൽ ദൃശ്യമായിരുന്നില്ല.
പടിഞ്ഞാറൻ യൂറോപ്പ്, അറ്റ്ലാന്റിക്, ആർട്ടിക്, മെക്സിക്കോ, വടക്കേ അമേരിക്ക (അലാസ്ക ഒഴികെ), കാനഡ, മധ്യ അമേരിക്ക, തെക്കേ അമേരിക്കയുടെ വടക്കൻ ഭാഗങ്ങൾ, ഇംഗ്ലണ്ടിന്റെ വടക്കുപടിഞ്ഞാറ്, അയർലൻഡ് എന്നിവിടങ്ങളിലാണ് ആദ്യ ഗ്രഹണം ദൃശ്യമായത്.