Production Number 31: നിർമ്മാതാവായി സുരാജ്; "പ്രൊഡക്ഷൻ നമ്പർ 31" പൂജാ ചിത്രങ്ങൾ

സിനിമ അഭിനയത്തോടൊപ്പം നിർമ്മാണ രം​ഗത്തേക്കും ഇറങ്ങുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. "പ്രൊഡക്ഷൻ നമ്പർ 31" എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിലൂടെയാണ് സുരാജ് നിർമ്മാണ രം​ഗത്തേക്ക് എത്തുന്നത്. 

 

 

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സിനോടൊപ്പം ചേർന്നാണ് സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസ് "പ്രൊഡക്ഷൻ നമ്പർ 31"നിർമ്മിക്കുന്നത്.

 

1 /5

"പ്രൊഡക്ഷൻ നമ്പർ 31"ന്റെ പൂജ ഇന്നലെ കൊല്ലൂർ മൂകാംബികാ ക്ഷേത്ര സന്നിധിയിൽ നടന്നു. ചടങ്ങുകളിൽ സുരാജ് വെഞ്ഞാറമൂടും കുടുംബവും ചിത്രത്തിലെ താരങ്ങളും സന്നിഹിതരായിരുന്നു.  

2 /5

കൊല്ലൂരും പരിസരത്തുമായി സിനിമയുടെ ചിത്രീകരണം തുടങ്ങി.   

3 /5

ആഷിഫ് കക്കോടി രചന നിർവഹിക്കുന്ന ചിത്രത്തിന്റെ സംവിധാനം ആമിർ പള്ളിക്കൽ ആണ്.   

4 /5

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം മോഹൻ, പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, ദിൽന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.   

5 /5

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു.

You May Like

Sponsored by Taboola