Samsaptak Yog: ശനിയും സൂര്യനും ചേരുമ്പോൾ സൗഭാ​ഗ്യം; നേട്ടങ്ങൾ കൊയ്യും രാശിക്കാർ ഇവർ

ഓഗസ്റ്റിൽ സൂര്യൻ ചിങ്ങം രാശിയിൽ പ്രവേശിക്കും. സൂര്യന്റെ ചിങ്ങത്തിൽ സംക്രമിക്കുന്നതോടെ ശനിയുമായി ചേർന്ന് സമസപ്തക യോഗം രൂപപ്പെടും. ഏതൊക്കെ രാശിക്കാർക്കാണ് ശനി-സൂര്യൻ ഗുണം ചെയ്യുകയെന്ന് നോക്കാം.

 

വേദ ജ്യോതിഷ പ്രകാരം രണ്ടര വർഷം എടുത്ത് രാശിമാറുന്ന ​ഗ്രഹമാണ് ശനി. ശനി നിലവിൽ കുംഭം രാശിയിൽ സഞ്ചരിക്കുന്നു. ഓഗസ്റ്റിൽ സൂര്യൻ ഉൾപ്പെടെ നിരവധി ഗ്രഹങ്ങൾ രാശിമാറുകയാണ്. ഓഗസ്റ്റ് 16 ന് സൂര്യൻ ചിങ്ങം രാശിയിൽ പ്രവേശിക്കുകയും സെപ്റ്റംബർ 16 വരെ ഈ രാശിയിൽ തുടരുകയും ചെയ്യും. 

 

1 /5

ശനിയും കുംഭവും രാശി ചിഹ്നത്തിൽ ഏഴാം ഭാവത്തിൽ തുടരുകയും ഇത് സമസപ്തക യോഗം സൃഷ്ടിക്കുകയും ചെയ്യും. സൂര്യന്റെയും ശനിയുടെയും സ്വാധീനത്താൽ രൂപം കൊള്ളുന്ന ഈ യോഗം മൂന്ന് രാശിക്കാർക്ക് വളരെ ശുഭകരമാണ്.  

2 /5

ഇടവം രാശിക്കാർക്ക് സമസപ്തക യോ​ഗം ഗുണം ചെയ്യും. ഈ കാലയളവിൽ നിങ്ങളുടെ വരുമാനം വർധിക്കുകയും നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്യും. മുതിർന്നവരുടെ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കും. വ്യാപാരികൾക്ക് ലാഭകരമായിരിക്കും ഈ സമയത്തെ വ്യാപാരം. സമൂഹത്തിൽ ബഹുമാനവും അന്തസ്സും വർധിക്കും.  

3 /5

ഈ കാലയളവിൽ മകരം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പണം സമ്പാദിക്കാനുള്ള അവസരമുണ്ട്. ജോലിയിൽ പുരോഗതി ലഭിക്കും. നിങ്ങളുടെ സ്വഭാവവും വ്യക്തിത്വവും ആളുകളെ ആകർഷിക്കും.  

4 /5

ശനി കുംഭം രാശിയിൽ സഞ്ചരിക്കുന്നു. സൂര്യനും ശനിയും സൃഷ്ടിച്ച സമസപ്തക യോഗം കുംഭം രാശിക്കാർക്ക് ഒരു അനുഗ്രഹമാണ്. ഈ കാലയളവിൽ നിങ്ങളുടെ സമ്പത്ത് വർദ്ധിക്കും. തൊഴിൽ തേടുന്നവരെ തേടി നല്ല വാർത്തകൾ എത്തും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola