സിനിമയിലും സീരിയലിലും ടെലിവിഷൻ ഷോകളിലും നിറസാന്നിദ്ധ്യമായി നിന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി സാധിക വേണുഗോപാൽ.
സിനിമയിൽ സഹനടി റോളിൽ അഭിനയിച്ച് തുടങ്ങി പിന്നീട് കലാഭവൻ മാണിയുടെ നായികയായി മാറി. ശേഷം സിനിമ-സീരിയൽ രംഗത്ത് ഒരുപാട് ആരാധകരുള്ള ഒരാളായി സാധിക മാറുകയും ചെയ്തു. ഒരു സിനിമ കുടുംബത്തിൽ നിന്നുമാണ് സാധികയുടെ വരവ്.
ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലാണ് ആദ്യമായി സാധിക അഭിനയിക്കുന്നത്. 2009-ലാണ് ആ സിനിമ റിലീസായത്. സിനിമകളിൽ ചെറിയ വേഷങ്ങളിൽ ഒതുങ്ങി പോയപ്പോഴാണ് സാധിക സീരിയലിലേക്ക് തിരിഞ്ഞത്. അത് വലിയ വഴിത്തിരിവായി മാറി.
മഴവിൽ മനോരമയിലെ പട്ടുസാരി സീരിയൽ സാധികയുടെ അഭിനയ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു പരമ്പരയാണ്. സിനിമയിൽ വരുന്നതിന് മുമ്പ് മോഡലിംഗ് ചെയ്തിരുന്ന ഒരാളാണ്. എം.ബി.എ ബിരുധദാരിയായ സാധിക. കോളേജ് പഠന കാലത്ത് തന്നെ മോഡലിംഗിലേക്ക് ഇറങ്ങിയിരുന്നു.
അഭിനയമായി സജീവമായി നിൽക്കുമ്പോഴും സാധിക മോഡലിംഗ് ചെയ്യാറുണ്ട്. നിരവധി പരസ്യചിത്രങ്ങളിലും ബ്രാൻഡുകളിലും മോഡലായി നിൽക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റാർ മാജിക്കിൽ സ്ഥിരമായി പങ്കെടുത്തിരുന്ന ഒരാളായിരുന്നു സാധിക.
കുക്കറി ഷോകളിൽ അവതാരകയായും സാധികയെ ഇപ്പോൾ മലയാളികൾക്ക് കാണാൻ സാധിക്കും.
ആഫ്റ്റർ ദാറ്റ് എന്റർടൈമെന്റിന് വേണ്ടി സാധിക ചെയ്ത പുതിയ ഒരു ഫോട്ടോ ഷൂട്ടാണ് വൈറലാവുന്നത്.
അനൂപ് വർഗീസാണ് ചിത്രങ്ങൾ എടുത്തത്. കേരളം ബെഗോൺ ഫാഷൻസിന്റെ ഔട്ട്ഫിറ്റിൽ ഒരു രാജകുമാരിയെ പോലെ തോന്നിപ്പിക്കുന്ന രീതിയിലാണ് സാധിക ഷൂട്ട് ചെയ്തിട്ടുള്ളത്.