മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം സാധിക വേണുഗോപാൽ. ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
ചെന്നൈ ട്രേഡ് സെന്ററിലെ ജയ്ഗുലാബ് ദേവ് ജ്യൂവലേഴ്സിന് വേണ്ടി ഒരുങ്ങി എത്തിയതായിരുന്നു താരം
സീരിയലുകൾ, സിനിമകൾ, ടെലിവിഷൻ പ്രോഗ്രാമുകൾ എന്നിവകളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് സാധിക.
എം.എൽ.എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിലാണ് സാധിക ആദ്യമായി നായികയായി അഭിനയിച്ചത്. അഭിനയരംഗത്തിനൊപ്പം മോഡലിംഗ് രംഗത്തും സാധിക സജീവമാണ്.