Evening Walk Benefits: ശരീരഭാരം നിയന്ത്രിക്കാം, സമ്മർദ്ദം കുറയ്ക്കാം, സായാഹ്ന നടത്തത്തിന് ഗുണങ്ങള്‍ ഏറെ

Evening Walk Benefits: ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനമായ ഒന്നാണ് ശരിയായ ഭക്ഷണക്രമവും പതിവായുള്ള വ്യായാമവും. വ്യായാമത്തിന്‍റെ ഏറ്റവും ലളിതവും ഫലപ്രദവുമായ രൂപങ്ങളിലൊന്നാണ് നടത്തം. നിങ്ങളുടെ സന്ധികളെ ശക്തിപ്പെടുത്തുന്നതിനും പേശികളെ വഴക്കമുള്ളതാക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നടത്തം ഏറെ  പ്രയോജനകരമാണ്. ചിലർക്ക് അതിരാവിലെ നടക്കാന്‍ ഇഷ്ടമാണ് എങ്കില്‍ ചിലര്‍ക്ക് വൈകുന്നേരങ്ങളില്‍ നടക്കാനാണ് ഇഷ്ടം.  

 

വൈകുന്നേരം അല്‍പനേരം നടക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.... 

1 /5

മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു  പകല്‍ സമയത്തെ ടെന്‍ഷന്‍ അകറ്റി നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ വൈകുന്നേരത്തെ നടത്തം സഹായിക്കും. സന്തോഷത്തിന്‍റെയും സംതൃപ്തിയുടെയും വികാരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന എൻഡോർഫിനുകൾ ഉത്പാദിപ്പിക്കാന്‍ വൈകുന്നേരത്തെ നടത്തം സഹായിക്കും.

2 /5

ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു    സായാഹ്ന നടത്തം ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. ക്ഷീണം ഒഴിവാക്കാനും ഉറക്കത്തിനായി നിങ്ങളെ തയ്യാറാക്കാനും ഇത് സഹായിക്കും.

3 /5

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു വൈകുന്നേരത്തെ നടത്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് ഉയര്‍ന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും, ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

4 /5

മാനസിക സമ്മർദ്ദം കുറയ്ക്കുന്നു.  വൈകുന്നേരത്തെ നടത്തം മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.  പ്രകൃതിയുമായി സമ്പർക്കം പുലർത്തുന്നത് മനസ്സിനെ ശാന്തമാക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

5 /5

ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കുന്നു   കലോറി എരിച്ചുകളയാനുള്ള നല്ലൊരു വഴിയാണ് സായാഹ്ന നടത്തം.  സായാഹ്ന നടത്തം ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ശരീര ഭാരം നിലനിർത്താനും  സഹായിക്കും.

You May Like

Sponsored by Taboola