Wall Clock Vastu: നിറം, ആകൃതി, ദിശ; വീട്ടില്‍ ക്ലോക്ക് സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Wall Clock Vastu Tips: നമ്മുടെ വീടുകളില്‍  സ്വീകരണമുറി മുതല്‍ കിടപ്പ്മുറി വരെ ഒരു ക്ലോക്ക് എന്തായാലും ഉണ്ടാകും. സമയം നോക്കാനും ചുമരിന് ഭംഗി നല്‍കുന്ന ഒരു അലങ്കാര വസ്തുവായും ഇന്ന് ക്ലോക്കിന് പ്രാധാന്യമേറുകയാണ്. 

എന്നാല്‍, വീട്ടില്‍ ക്ലോക്ക് സ്ഥാപിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ശുഭ ദിശ,   സ്ഥാനം, നിറം തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമാണ്. ഇക്കാര്യങ്ങള്‍ അവഗണിക്കുന്നത് പലപ്പോഴും വീട്ടില്‍ സാമ്പത്തിക ഞെരുക്കങ്ങളും മറ്റ് പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവാന്‍ ഇടയാക്കുന്നു.  വീട്ടില്‍ ക്ലോക്ക് സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.... 

1 /6

ക്ലോക്ക് സ്ഥാപിക്കാനുള്ള ശരിയായ ദിശ ഏതാണ്?   വാസ്തു ശാസ്ത്ര പ്രകാരം വീടിന്‍റെ കിഴക്ക് ദിശയിൽ ക്ലോക്ക് സ്ഥാപിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് വീട്ടിൽ സന്തോഷവും സമാധാനവും നല്‍കുന്നു. 

2 /6

പെൻഡുലം ക്ലോക്കുകൾ അശുഭം  ഘടികാരത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പെൻഡുലം ക്ലോക്കുകൾ ആണ്. ഇത് വളരെ മനോഹരമാണ് എങ്കിലും വാസ്തു പ്രകാരം, പെൻഡുലം ക്ലോക്കുകൾ വീട്ടിൽ സൂക്ഷിക്കുന്നത് ശുഭകരമായി കണക്കാക്കില്ല.  ഇത് വീടിന്‍റെ സന്തോഷം ഇല്ലാതാക്കും. 

3 /6

ഈ ദിശയില്‍ ക്ലോക്ക് സ്ഥാപിക്കാന്‍ പാടില്ല  അബദ്ധത്തിൽ പോലും വീടിന്‍റെ തെക്ക് ദിശയിൽ ക്ലോക്ക് വയ്ക്കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ വാസ്തു വൈകല്യങ്ങൾ ഉണ്ടാകുകയും സാമ്പത്തിക പ്രതിസന്ധിക്ക് സാധ്യത വർദ്ധിക്കുകയും ചെയ്യും. അതേസമയം, ക്ലോക്ക് തെക്ക് ദിശയിൽ സ്ഥാപിക്കുന്നതും വീട്ടിലുള്ളവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

4 /6

ക്ലോക്കിന്‍റെ നിറം  വാസ്തു ശാസ്ത്ര പ്രകാരം, ഓറഞ്ച്, പച്ച നിറങ്ങളിലുള്ള ക്ലോക്ക് വീട്ടിൽ ഒരിക്കലും സ്ഥാപിക്കരുത്. ഈ നിറങ്ങളിലുള്ള ക്ലോക്കുകള്‍ നെഗറ്റീവ് എനര്‍ജി ക്ഷണിച്ചുവരുത്തുന്നു.

5 /6

ക്ലോക്ക് സ്ഥാപിക്കുന്ന സ്ഥലം പ്രധാനം വീട്ടില്‍ ഒരു ക്ലോക്ക് സ്ഥാപിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ക്കൂടി മനസില്‍ സൂക്ഷിക്കുക.  അതായത്, ക്ലോക്ക് ഒരിയ്ക്കലും പ്രധാന വാതിലിൽ വയ്ക്കരുത്. ഇതുമൂലം പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. വാസ്തു ശാസ്ത്രത്തിൽ, വാതിലിന് മുകളില്‍ ക്ലോക്ക് വയ്ക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് നെഗറ്റീവ് എനര്‍ജി ക്ഷണിച്ചു വരുത്തുന്നു.  

6 /6

നിശ്ചലമായ ക്ലോക്ക്   നിങ്ങളുടെ വീട്ടിലെ നിശ്ചലമായ ക്ലോക്ക്  നെഗറ്റിവിറ്റി ഉണ്ടാക്കുന്നു, ഇതുമൂലം കുടുംബത്തില്‍ ഉള്ളവര്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ചിലപ്പോള്‍ ആ വീട്ടിലുള്ളവര്‍ക്ക് രോഗം വരാം, ഇത് മൂലം ധാരാളം പണം ചിലവാകാം...  അതിനാല്‍, വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച്  ക്ലോക്ക് നിശ്ചലമാവുമ്പോള്‍ ഒന്നുകില്‍ അത് നന്നാക്കുക, അല്ലെങ്കില്‍ അത് ചുമരില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രദ്ധിക്കുക.  

You May Like

Sponsored by Taboola