Pulwama Attack: രാജ്യം വിറങ്ങലിച്ചു പോയ കറുത്ത ദിനം,ഒാർമിക്കാം രാജ്യത്തിനായ് ജീവൻ വെടിഞ്ഞ ധീരൻമാരെ

1 /4

ഇന്ന് രാജ്യം കണ്ണീരോടെ ഒാർമിക്കുന്നത് പുൽവാമയിൽ മരിച്ചു വീണ് ആ 40 സി.ആർ.പി.എഫ് സൈനീകരെയാണ്. ഇന്ത്യ തരിച്ച് നിന്നു പോയ ചാവേർ സ്ഫോടനത്തിന്  ഇന്ന് രണ്ട് വയസ്സാവുകയാണ്. രാജ്യം മുഴുവൻ നമിക്കുന്നു പുൽവാമ ധീരർക്ക് മുന്നിൽ  

2 /4

2547 സിആർപിഎഫ് ജവാന്മാരടങ്ങുന്ന സംഘം 78 വാഹനവ്യൂഹങ്ങളിലായി ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുമ്പോൾ ദേശീയപാതയിൽ അവന്തിപ്പോറയ്ക്ക് സമീപമായിരുന്നു ആക്രമണം.   

3 /4

ആക്രമണത്തിൽ സി.ആർ.പി.എഫിന്റെ 76ാം ബറ്റാലിയനിലെ 40 സൈനീകരാണ് വീരമൃത്യു വരിച്ചത്. ജെയ്‌ഷെ മുഹമ്മദ് ഭീകരനായ ആദിൽ അഹമ്മദ് ദർ എന്ന ചാവേറാണ് സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം ജവാന്മാർ സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചുകയറ്റിയത്.  

4 /4

ഇതിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. ഫെബ്രുവരി 26ന് പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരതാവളങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തി. ജെയ്‌ഷെ മുഹമ്മദിന്റെ നിരവധി ക്യാമ്പുകളാണ് ഇന്ത്യ ആക്രമണത്തിൽ തകർത്തത്.      

You May Like

Sponsored by Taboola