Post Office Time Deposit account: സ്ഥിര നിക്ഷേപം (Fixed deposit) സാധാരണയായി ഒരു സുരക്ഷിത നിക്ഷേപമായിട്ടാണ് കണക്കാക്കപ്പെടുന്നത്. പോസ്റ്റോഫീസിൽ ഇതിനെ Post Office Time Deposit Account (TD) എന്നാണ് അറിയപ്പെടുന്നത്. ഇനി നിങ്ങൾ പോസ്റ്റോഫീസിൽ എഫ്ഡി ഉണ്ടാക്കുകയാണെങ്കിൽ ഇത് സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ സുരക്ഷിതമാണ്. ഇവിടെ എഫ്ഡി ആയി നിക്ഷേപ തുകയുടെ പലിശ വാർഷിക അടിസ്ഥാനത്തിൽ നൽകുന്നു, എന്നാൽ പലിശ ത്രൈമാസ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. പോസ്റ്റോഫീസിൽ നിന്നും ഒരു എഫ്ഡി എടുക്കുന്നത് വളരെ എളുപ്പമാണ്. ഇന്ത്യ പോസ്റ്റിന്റെ വെബ്സൈറ്റ് അനുസരിച്ച്, പോസ്റ്റോഫീസിൽ നിങ്ങൾക്ക് 1, 2, 3, 5 വർഷത്തേക്ക് എഫ്ഡി ഉണ്ടാക്കാൻ കഴിയും.
പോസ്റ്റോഫീസിൽ ഒരു വ്യക്തിക്ക് എഫ്ഡി അക്കൗണ്ട് തുറക്കാൻ ചെക്കോ പണമോ നൽകി തുറക്കാൻ കഴിയും. ഇനി നിങ്ങൾ എഫ്ഡി അക്കൗണ്ട് ചെക്ക് വഴി തുറക്കുകയാണെങ്കിൽ, സർക്കാർ അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്ന തീയതിയായിരിക്കും എഫ്ഡി അക്കൗണ്ട് തുറക്കുന്ന തീയതിയായി പരിഗണിക്കുന്നത്.അക്കൗണ്ട് തുറക്കാൻ കുറഞ്ഞത് 1000 രൂപ ചെലവാകും. ഈ അക്കൗണ്ടിൽ നിക്ഷേപിക്കേണ്ട പരമാവധി തുകയ്ക്ക് പരിധിയില്ല.
നിങ്ങൾ പോസ്റ്റോഫീസിൽ എഫ്ഡി (Current interest rate on post office FD) ഉണ്ടാക്കുകയാണെങ്കിൽ നിലവിൽ നിങ്ങൾക്ക് ഒന്ന് മുതൽ അഞ്ച് വർഷം വരെയുള്ള എഫ്ഡിക്ക് 5.5 ശതമാനം മുതൽ 6.7 ശതമാനം വരെ പലിശ ലഭിക്കും. അഞ്ച് വർഷത്തെ എഫ്ഡിയ്ക്ക് നിങ്ങൾക്ക് 6.7 ശതമാനം പലിശ ലഭിക്കും.
നിങ്ങൾ സ്ഥലമോ അല്ലെങ്കിൽ ആ നഗരമോ മാറുകയാണെങ്കിൽ പോസ്റ്റോഫീസിൽ നിർമ്മിച്ച എഫ്ഡി നിങ്ങൾ പോകുന്ന പോസ്റ്റോഫീസിലേക്ക് മാറ്റാനും കഴിയും. എഫ്ഡി അക്കൗണ്ട് ഒരു പോസ്റ്റോഫീസിൽ നിന്നും മറ്റൊരു പോസ്റ്റോഫീസിലേക്ക് മാറ്റാം.
ഇന്ത്യ പോസ്റ്റിന്റെ വെബ്സൈറ്റ് അനുസരിച്ച് നിങ്ങൾക്ക് ഒരു വ്യക്തിഗത എഫ്ഡി അക്കൗണ്ട് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇത് ഒരു ജോയിന്റ് അക്കൗണ്ടായി പരിവർത്തനം ചെയ്യാൻ കഴിയും. അതുപോലെ ഇനി ഒരു ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ അതിനെ നിങ്ങൾക്ക് വ്യക്തിഗത അക്കൗണ്ടിലേക്കും മാറ്റാൻ കഴിയും.
നോമിനിയെ ചേർക്കുന്നതിനും അതുപോലെ മാറ്റുന്നതിനും പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ സൗകര്യമുണ്ട്. അക്കൗണ്ട് തുറന്നതിനുശേഷവും നിങ്ങൾക്ക് നോമിനിയെ ചേർക്കാനും മാറ്റാനും കഴിയും. ഇതുകൂടാതെ പ്രായപൂർത്തിയാകാത്തയാൾക്കും എഫ്ഡി അക്കൗണ്ട് തുറക്കാൻ കഴിയും.