Ponniyin Selvan 2: ചോളാസ് ആർ ബാക്ക്! പൊന്നിയിൻ സെൽവൻ 2 പ്രമോഷനുമായി താരങ്ങൾ

പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഏപ്രിൽ 28ന് ചിത്രം റിലീസ് ചെയ്യും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് താരങ്ങൾ. ചിത്രങ്ങൾ കാണാം...

 

1 /6

ചിത്രത്തിലെ നിരവധി ​ഗാനങ്ങൾ ഇതിനോടകം തന്നെ പുറത്തിറങ്ങുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.   

2 /6

എ ആർ റഹ്മാൻ ആണ് ​ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.   

3 /6

സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം പൊന്നിയിൻ സെല്‍വൻ ഒരുക്കിയത്.   

4 /6

വിക്രം, കാർത്തി, ജയം രവി, തൃഷ, ഐശ്വര്യാ റായ്, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, വിക്രം പ്രഭു, ബാബു ആൻ്റണി, ലാൽ, റിയാസ് ഖാൻ, അശ്വിന്‍ കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.   

5 /6

ലൈക്കാ പ്രൊഡക്‌ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. രവി വർമ്മൻ ഛായാഗ്രഹണവും തോട്ടാ ധരണി കലാ സംവിധാനവും നിർവഹിച്ചിരിക്കുന്നു.  

6 /6

തമിഴ്, ഹിന്ദി, തെലുഗു, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്.  

You May Like

Sponsored by Taboola