White or Pink Guava: ഏത് തരം പേരയ്ക്ക ആണ് ആരോഗ്യത്തിന് കൂടുതല്‍ ഉത്തമം?


Guava Side Effects: പഴങ്ങള്‍ കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികവും. എന്നാല്‍,  പഴങ്ങളുടെ കാര്യം വരുമ്പോള്‍, ആദ്യം മനസില്‍, ഓടിയെത്തുക പേരയ്ക്കയാണ്. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന പേരയ്ക്ക ഗുണങ്ങളുടെ കാര്യത്തിലും മുമ്പനാണ്. 

കുട്ടികളായാലും മുതിര്‍ന്നവരായാലും എല്ലാവരും വേനല്‍ക്കാലത്ത് പേരയ്ക്ക കഴിയ്ക്കാന്‍  ഇഷ്ടപ്പെടുന്നു. പേരയ്ക്കയ്ക്ക് ധാരാളം ഗുണങ്ങള്‍ ഉണ്ട്. വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ, കരോട്ടിൻ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് പേരയ്ക്ക. നേന്ത്രപ്പഴത്തിന് തുല്യമായ അളവില്‍ പൊട്ടാസ്യം പേരയ്ക്കയിലുണ്ട്. ഇതിൽ 80 ശതമാനം ജലാംശവും അടങ്ങിയിട്ടുണ്ട്.  

1 /5

ആരോഗ്യത്തിന് ഉത്തമമായ പേരയ്ക്കയെ കുറിച്ച് പറയുകയാണെങ്കിൽ, ഇത് കഴിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. പേരയ്ക്ക ദഹനവ്യവസ്ഥയ്ക്ക് ഏറെ ഗുണകരമാണ്. രാവിലെ വെറുംവയറ്റിൽ പേരക്ക കഴിക്കുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും മലബന്ധം എന്ന പ്രശ്നം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ഇത് കഴിക്കുന്നതിലൂടെ ശരീരഭാരവും നിയന്ത്രണവിധേയമാകും.

2 /5

രണ്ടു തരം പേരയ്ക്ക ലഭ്യമാണ്. വെള്ള നിറത്തിലുള്ളതും പിങ്ക് നിറത്തിലുള്ളതും. ഇതില്‍ ഏതു തരം പേരയ്ക്കയാണ് കൂടുതല്‍ ഗുണകരം എന്നറിഞ്ഞിരിക്കേണ്ടത്  അനിവാര്യമാണ്.    

3 /5

പിങ്ക് പേരയ്ക്കയിൽ ജലാംശം വളരെ കൂടുതലാണ്. കൂടാതെ, ഇതില്‍ പഞ്ചസാരയുടേയും അന്നജത്തിന്‍റെയും  അംശം കുറവാണ്.  വിറ്റാമിൻ സി ഇതിൽ അടങ്ങിയിട്ടുണ്ട് വിത്തുകൾ കുറവാണ്. അതേസമയം, വെള്ള പേരയ്ക്കയില്‍ പഞ്ചസാര, അന്നജം, വിറ്റാമിൻ സി, വിത്തുകൾ എന്നിവ  കൂടുതലാണ്.

4 /5

വെള്ളയും പിങ്ക് നിറത്തിലുള്ള പേരയ്ക്കകളുടെ രുചിയിലും വ്യത്യാസമുണ്ട്.  വെള്ള പേരയ്ക്കയിൽ കരോട്ടിനോയിഡിന്‍റെ അംശം കുറവാണ്.  അതേസമയം, ജലദോഷവും ചുമയും ഉള്ള അവസരത്തില്‍ പിങ്ക് പേരക്ക ഒഴിവാക്കണമെന്ന്  ആരോഗ്യവിദഗ്ധര്‍ പറയുന്നു.    

5 /5

പിങ്ക് നിറത്തിലുള്ള പേരയ്ക്കയെ പലപ്പോഴും സൂപ്പർ ഫ്രൂട്ട് എന്നാണ് വിശേഷിപ്പിക്കുന്നത്. വിറ്റാമിൻ എ, സി എന്നിവയും ഒമേഗ 3, ഒമേഗ 6 പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഡയറ്ററി ഫൈബറും ഇതിൽ ധാരാളം അടങ്ങിയിരിയ്ക്കുന്നു. ഇക്കാരണത്താൽ, പ്രമേഹരോഗികൾക്കും ഇത് ഉപയോഗപ്രദമാണ്.  

You May Like

Sponsored by Taboola