പാലിൽ നിരവധി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ, പാലിന്റെ ദോഷവശങ്ങളെക്കുറിച്ചും നിരവധി കാര്യങ്ങൾ കേൾക്കാറുണ്ട്. രാവിലെ തന്നെ പാൽ കുടിക്കുന്നത് ദോഷമാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വെറും വയറ്റിൽ പാല് കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇത് ശരീരത്തിലെ ഇൻസുലിൻ അളവ് വർധിപ്പിക്കും.
ഒഴിഞ്ഞ വയറ്റിൽ പാല് കുടിക്കുന്നത് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ, അസിഡിറ്റി, വയറുവേദന, ഛർദ്ദി എന്നിവയ്ക്ക് കാരണമാകും.
വൈകുന്നേരം പാല് കുടിക്കുന്നത് ദഹനത്തിന് സഹായിക്കുമെന്നാണ് ആയുർവേദത്തിൽ വ്യക്തമാക്കുന്നത്.
വൈകുന്നേരം പാല് കുടിക്കുന്നത് ഉറക്കത്തിനും നാഡീ വിശ്രമത്തിനും സഹായിക്കുന്നു.
രാവിലെ പാല് കുടിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും.