Health Tips: തൈരിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കല്ലേ...വയറിന് പണികിട്ടും!

തൈരും യോഗർട്ടുമൊക്കെ മിക്കവാറും ആളുകൾക്ക് ഇഷ്ടമുള്ള ഒന്നാണ്. നിരവധി ആരോ​ഗ്യ ​ഗുണങ്ങളും ഇവയ്ക്കുണ്ട്. ഇവയിൽ ധാരാളം കാല്‍സ്യവും പ്രോബയോട്ടിക്സും അടങ്ങിയിട്ടുണ്ട്. 

 

ദഹനത്തിനും ഉദരാരോഗ്യത്തിനും തൈര് അല്ലെങ്കിൽ യോ​ഗർട്ട് ബെസ്റ്റാണ്. എന്നാൽ യോഗർട്ട് ചില ഭക്ഷണങ്ങളുമായി ചേരുമ്പോൾ ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണ് തൈരിനൊപ്പം അല്ലെങ്കിൽ യോ​ഗർട്ടിനൊപ്പം കഴിക്കാൻ പാടില്ലാത്തതെന്ന് നോക്കാം.. 

 

1 /5

ഉള്ളി / സവാള - തണുപ്പുള്ള ഭക്ഷണമാണ് യോ​ഗർട്ട്. എന്നാൽ ഉള്ളി ശരീരത്തിൽ ചൂടുണ്ടാക്കും. ഇത്തരത്തിൽ ചൂടും തണുപ്പും കൂടി ചേരുമ്പോൾ അത് ദഹനക്കേടിനും വയറ് സംബന്ധമായ മറ്റ് അസ്വസ്ഥതകൾക്കും കാരണമാകും.   

2 /5

മാങ്ങ - തൈരിനൊപ്പം മാങ്ങ കഴിക്കുന്നത് അനാരോ​ഗ്യകരമാണ്. ദഹനപ്രശ്നങ്ങൾക്ക് പുറമെ ചർമ പ്രശ്നങ്ങൾക്കും ഇത് കാരണമാകും. ശരീരത്തിലെ പിഎച്ച് ലെവലിന്റെ അസന്തുലനത്തിനും ഇത് കാരണമാകുന്നു. മാങ്ങയുടെ പുളിയും തൈരിന്റെ അമ്ല സ്വഭാവവും കൂടിയാകുമ്പോൾ അത് പിഎച്ച് ലെവലിനെ ബാധിക്കും. കൂടാതെ മാങ്ങ ചൂടുള്ള ഭക്ഷണമാണ്. തൈര് തണുപ്പുള്ളതും. ഇത് ആരോ​ഗ്യത്തിന് നല്ലതല്ല. ചർമപ്രശ്നങ്ങളായ എക്സിമ, ചർമത്തിലെ ചുവന്ന പാടുകൾ എന്നിവയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.  

3 /5

മത്സ്യം - പ്രോട്ടീൻ അടങ്ങിയ രണ്ട് ഭക്ഷണമാണ് തൈരും മീനും. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദഹനം പ്രയാസമാക്കുന്നു. ഇതുവഴി വയറു വേദന, മറ്റ് ദഹനപ്രശ്നങ്ങൾ എന്നിവയുണ്ടാകും.  

4 /5

പഴങ്ങൾ - പഴങ്ങളിൽ ഫ്രക്ടോസ്ഷു​ഗറും തൈരിൽ പ്രോട്ടീനുമുണ്ട്. ഇവ രണ്ടും കൂടി കഴിച്ചാൽ അത് ദഹനക്കേട് ഉണ്ടാക്കും. മാത്രമല്ല നെഞ്ചെരിച്ചിൽ, വയറു വേദന തുടങ്ങിയവയ്ക്കും ഇത് കാരണമാകും.   

5 /5

വറുത്ത ഭക്ഷണങ്ങൾ - ഡീപ്പ് ഫ്രൈ ചെയ്ത എണ്ണ പലഹാരങ്ങൾ കഴിക്കുന്നതിനൊപ്പം ഒരിക്കലും യോഗർട്ട് കഴിക്കരുത്. ഇത് ദഹനക്കേടിനും നെഞ്ചെരിച്ചിലിനും കാരണമാകും.   

You May Like

Sponsored by Taboola