Malayalam Astrology | ഇനി ഹിന്ദു പുതുവത്സരം, ഇവർക്ക് ഒരു വർഷത്തേക്ക് ധാരാളം പണം, ബാങ്ക് ബാലൻസ് വർദ്ധിക്കും

Malayalam Astrology Prediction: പല രാശിക്കാർക്കും വ്യത്യസ്ത ഫലങ്ങളാണ് അനുഭവിക്കേണ്ടി വരിക, ചിലർക്ക് നല്ല ഫലങ്ങളും ചിലർക്ക് മോശം ഫലങ്ങളും ലഭിക്കും

1 /5

ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ ഹിന്ദു നവവത്സരം ആരംഭിച്ചതായാണ് കണാക്കുന്നത്. വിക്രമാദിത്യനാണ് ഇതിന് തുടക്കമിട്ടതെന്ന് കരുതുന്നത്. അത് മാത്രമല്ല ചൈത്ര മാസത്തിലെ ശുക്ലപക്ഷത്തിലാണ് ബ്രഹ്മാവ്  സൃഷ്ടി കർമ്മം നടത്തിയതെന്നും പറയപ്പെടുന്നു. വിക്രമാദിത്യൻ ആരംഭിച്ചതായതിനാൽ വിക്രം സാവന്ത് എന്നും ഇതിനെ വിളിക്കുന്നു. ഇത് 2081-ാമത് പുതുവർഷമാണ്.

2 /5

ഇതിന് ജ്യോതിഷമായും ചില പ്രത്യേകതകളുണ്ട്. പല വിധത്തിലുള്ള ജ്യോതിഷ പ്രവചനങ്ങളും ഇക്കാലത്താണുണ്ടാവുക, ചില രാശിക്കാർക്ക് മികച്ച ഫലങ്ങളും ഇക്കാലയളവിൽ പ്രതീക്ഷിക്കാം. ആരൊക്കെയാണ് അവർ എന്ന് നോക്കാം

3 /5

മേടം രാശിക്കാർക്ക് പുതുവർഷത്തിൽ വരുമാനം വർധിക്കും.  സാമ്പത്തിക സ്ഥിതി മുമ്പത്തേതിനേക്കാൾ മികച്ചതാകും. ഒരു പുതിയ വരുമാന സ്രോതസ്സ് സൃഷ്ടിക്കാൻ കഴിയും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റവും ഒപ്പം ബിസിനസുകാർക്ക് വരുമാനവും വർധിക്കും.   

4 /5

ധനുരാശിക്കാർക്ക് പല സ്രോതസ്സുകളിൽ നിന്നും പണം കൈവരും. പഴയ നിക്ഷേപങ്ങളും നല്ല വരുമാനം നൽകും. ഒരു പുതിയ ജോലിയോ ബിസിനസ്സോ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വർഷം വളരെ മികച്ചതാണ്.  

5 /5

 ചിങ്ങം രാശിക്കാർക്ക് പുതിയ ജോലി കിട്ടും. തൊഴില് രഹിതർക്ക് തൊഴിൽ ലഭിക്കും. പുതിയ വീടും വാഹനവും വാങ്ങാൻ ശക്തമായ സാധ്യതയുണ്ട്. നിക്ഷേപത്തിന് ഏറ്റവും നല്ല കാലമാണിത്. വളരെക്കാലമായി തുടരുന്ന ഒരു വലിയ പ്രശ്നം അവസാനിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)  

You May Like

Sponsored by Taboola