Gold Rate Today: തൊട്ടാൽ പൊള്ളും പൊന്ന്; വീണ്ടും കൂടി, ഒരു പവന്റെ ഇന്നത്തെ വില കേട്ടാൽ ആരും ഞെട്ടും!

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. 80 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചിരിക്കുന്നത്. 

 

Kerala Gold Price Today April 10: പുതിയ വര്‍ധനവോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,880 രൂപയായി. ഇന്ന് ഗ്രാമിന് 10 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6,610 രൂപയായി ഉയര്‍ന്നു. 

1 /6

കഴിഞ്ഞ ദിവസം മാത്രം രണ്ട് തവണയായി സ്വര്‍ണ വില പവന് 280 രൂപ വര്‍ധിച്ചിരുന്നു.   

2 /6

മാര്‍ച്ച് 29നാണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. അന്ന് പവന് 400 രൂപ വർധിച്ച് 50,440 രൂപയായിരുന്നു വില.  

3 /6

പിന്നീട് ഏറിയും കുറഞ്ഞും ചാഞ്ചാട്ടം തുടര്‍ന്ന സ്വര്‍ണ വില ഈ മാസം 3-ാം തീയതി മുതല്‍ വീണ്ടും വര്‍ധനവിന്റെ പാതയിലെത്തി.  

4 /6

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം സ്വര്‍ണത്തിന് 2,200 രൂപയാണ് വര്‍ധിച്ചത്.   

5 /6

ആഗോളതലത്തില്‍ സ്വര്‍ണ വിലയിലുണ്ടായ മാറ്റവും സുരക്ഷിത നിക്ഷേപമെന്ന രീതിയില്‍ കൂടുതല്‍ ആളുകള്‍ നിക്ഷേപം നടത്തുന്നതും സ്വർണ വില വര്‍ധനവിന് കാരണമായെന്നാണ് വിലയിരുത്തല്‍.  

6 /6

പിടിവിട്ട് കുതിക്കുന്ന വില വര്‍ധനവ് സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ മാത്രമല്ല, വ്യാപാരികളിലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

You May Like

Sponsored by Taboola