Mercury Retrograde: തടസങ്ങൾ ഒഴിയില്ല, സാമ്പത്തിക പ്രശ്നങ്ങളും അലട്ടും; ബുധന്റെ വക്ര​ഗതി ഇവർക്ക് അശുഭം

2024 ഓഗസ്റ്റ് 5 ന് ബുധൻ ചിങ്ങം രാശിയിൽ വിപരീത ദിശയിൽ സഞ്ചരിക്കാൻ പോകുകയാണ്. ഇത് മൂലം ചില രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ വർദ്ധിക്കും.

 

വേദ ജ്യോതിഷം അനുസരിച്ച്, ഗ്രഹങ്ങളുടെ വിപരീത ദിശയിലുള്ള ചലനം 12 രാശികളെയും ബാധിക്കുന്നു. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഓഗസ്റ്റ് 5ന് ചിങ്ങം രാശിയിൽ വിപരീതമായി നീങ്ങാൻ പോകുന്നു. മേടം മുതൽ മീനം വരെയുള്ള 12 രാശികളിൽ ശുഭമോ അശുഭകരമോ ആയ ഫലം ഉണ്ടാകാം. ഓഗസ്റ്റ് 24 പുലർച്ചെ 2:43 വരെ ബുധൻ പ്രതിലോമാവസ്ഥയിൽ തുടരും.

 

1 /5

ചില രാശിക്കാർ ഈ 19 ദിവസങ്ങളിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ബുധൻ്റെ പ്രതിലോമ ചലനം ഏത് രാശിക്കാർക്ക് പ്രശ്‌നമുണ്ടാക്കുമെന്ന് നോക്കാം.  

2 /5

ചിങ്ങം: ചിങ്ങം രാശിക്കാർ ബുധൻ്റെ പ്രതിലോമാവസ്ഥയിൽ അതീവ ജാഗ്രത പാലിക്കണം. കോപം ഒഴിവാക്കുക. സാമ്പത്തിക കാര്യങ്ങളിൽ ആരെയും അന്ധമായി വിശ്വസിക്കരുത്. പണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് വിവേകത്തോടെയായിരിക്കണം. ഈ ദിവസങ്ങളിൽ നിങ്ങൾക്ക് കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. വീട്ടിൽ കലഹങ്ങൾ ഉണ്ടാകാം. കോടതി വ്യവഹാരങ്ങൾക്കായി പണം ചിലവഴിക്കാനിടയുണ്ട്.  

3 /5

വൃശ്ചികം: ബുധന്റെ വക്ര​ഗതി വൃശ്ചിക രാശിക്കാർക്ക് മാനസിക വിഷമമുണ്ടാക്കും. ഈ സമയത്ത് ശാന്തമായ മനസ്സോടെ തീരുമാനങ്ങൾ എടുക്കുക. നിങ്ങളുടെ കോപം നിയന്ത്രത്തിക്കുക. തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കരുത്. നിങ്ങളുടെ പങ്കാളിയുമായി ആശയപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഈ കാലയളവിൽ ആരോഗ്യകാര്യങ്ങളിൽ ആശങ്കകൾ ഉണ്ടാകും. കരിയറിൽ തടസ്സങ്ങൾ ഉണ്ടാകാം. എതിരാളികൾ സജീവമായി തുടരും, ഇത് പ്രശ്നങ്ങൾ വർദ്ധിപ്പിക്കും.  

4 /5

മകരം: മകരം രാശിക്കാർക്ക് ഈ കാലയളവിൽ ജീവിതത്തിൽ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഒന്നിലും ഏകാ​ഗ്രതയുണ്ടാകില്ല. ജോലിയിൽ തടസ്സങ്ങൾ ഉണ്ടാകാം. സാമ്പത്തിക കാര്യങ്ങളിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. മനസ്സ് അസ്വസ്ഥമായിരിക്കും. ജോലി സംബന്ധമായി ദൂരയാത്ര ചെയ്യേണ്ടി വന്നേക്കാം. ഈ സമയത്ത്, നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് വളരെയധികം ആലോചിച്ച് വേണം.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola