Earthqauke In Syria: റിക്ടർ സ്കെയിലിൽ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സിറിയയേയും തുർക്കിയേയും ശരിക്കും തകർത്തിരിക്കുകയാണ്. വളരെ ഭയാനകമായ ഭൂകമ്പമാണ് ഇവിടെ ഇന്നുണ്ടായത്. ഭൂകമ്പം യൂറോപ്പിൽ ഗ്രീസ്, മിഡിൽ ഈസ്റ്റിലെ ലെബനൻ-സിറിയ വരെ അനുഭവപ്പെട്ടു. ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ചത് സിറിയയും തുർക്കിയിലുമാണ്. ഭൂചലനത്തിൽ ഇരുരാജ്യങ്ങളിലുമായി 568 പേരാണ് മരിച്ചത്.
Earthqauke In Syria: ദുരിതബാധിത പ്രദേശങ്ങളിൽ ഭീതിജനകമായ ദൃശ്യങ്ങളാണ് നമുക്ക് കാണാൻ കഴിയുന്നത്. നിരവധി കെട്ടിടങ്ങൾ ഇവിടെ വീണു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തകർ സ്ഥലത്തുണ്ട്. പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകുന്നുണ്ട്. ഭൂകമ്പം ബാധിച്ച പ്രദേശങ്ങളിൽ കെട്ടിടങ്ങൾ തകർന്നതായും ചിലയിടങ്ങളിൽ വാഹനങ്ങൾ തകർന്നിട്ടുമുണ്ട്. തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിന്റെ അനന്തരഫലങ്ങളുടെ ചിത്രങ്ങൾ കാണാം...
തിങ്കളാഴ്ച പുലർച്ചെ തെക്ക്-കിഴക്കൻ തുർക്കിയിലും സിറിയയിലും റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. നിരവധി കെട്ടിടങ്ങൾ തകർന്നു. സിറിയയിലും തുർക്കിയിലും ഭൂകമ്പത്തിൽ 568 പേർ മരിച്ചു. അവശിഷ്ടങ്ങൽക്കിടയിൽ നിന്നും ആളുകളെ പുറത്തെടുക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. പരിക്കേറ്റ 900 ലധികം പേർ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്.
തുർക്കിയിലും സിറിയയിലും ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾ സഹായത്തിനായി അഭ്യർത്ഥിക്കുന്നുണ്ട്. തുർക്കി-സിറിയ അതിർത്തിയിൽ നിന്ന് 90 കിലോമീറ്റർ അകലെ തുർക്കിയിലെ ഗാസിയാൻടെപ് നഗരത്തിന്റെ വടക്ക് ഭാഗമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ തിരച്ചിൽ, രക്ഷാപ്രവർത്തനം തുടരുകയാണെന്ന് തുർക്കി പ്രസിഡന്റ് തയ്യബ് എർദോഗൻ ട്വീറ്റ് ചെയ്തു.
ഭൂചലനത്തിനു ശേഷവും ഇവിടെ ആറോളം പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. തകർന്ന കെട്ടിടങ്ങളിലേക്ക് ആളുകൾ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്ലു അറിയിച്ചിട്ടുണ്ട്.
130 കെട്ടിടങ്ങളെങ്കിലും തകർന്നതായിട്ടാണ് റിപ്പോർട്ട്. അതേ സമയം ദിയാർബക്കിർ സിറ്റിയിൽ 15 കെട്ടിടങ്ങൾ തകർന്നു. ഇതിനുപുറമെ വിമതർ കൈവശപ്പെടുത്തിയ പ്രദേശത്തെ സ്ഥിതി വിനാശകരമാണെന്ന് വടക്കുപടിഞ്ഞാറൻ സിറിയയിലെ സിവിൽ ഡിഫൻസ് അറിയിച്ചു. നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ജനങ്ങളോട് തുറസ്സായ സ്ഥലങ്ങളിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഗാസിയാൻടെപ്പിൽ നിന്ന് 33 കിലോമീറ്റർ അകലെയാണ്. പല പ്രവിശ്യകളിലും അതിന്റെ കുലുക്കം അനുഭവപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറൻ ഏഷ്യ മഞ്ഞുവീഴ്ചയുടെ പിടിയിലാകുന്ന സമയത്താണ് ഈ ഭൂചലനം ഉണ്ടായത്.