Shukra Gochar 2024: നവരാത്രിയിൽ ശുക്രൻ സ്വന്തം രാശിയായ തുലാത്തിൽ സഞ്ചരിക്കുകയാണ് അതിന്റെ ഫലമായി കേന്ദ്ര ത്രികോണ രാജയോഗം രൂപീകരിക്കും.
Shukra Gochar 2024: നവരാത്രിയിൽ ശുക്രൻ സ്വന്തം രാശിയായ തുലാത്തിൽ സഞ്ചരിക്കുകയാണ് അതിന്റെ ഫലമായി കേന്ദ്ര ത്രികോണ രാജയോഗം രൂപീകരിക്കും. അതിലൂടെ ചില രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും. ആ രാശികൾ പരിചയപ്പെടാം...
Kendra Tirkona Rajayoga: ജ്യോതിഷമനുസരിച്ച് ഈ വർഷത്തെ ശാരദീയ നവരാത്രി ഒക്ടോബർ 3 ആയ ഇന്ന് മുതൽ ആരംഭിച്ചിരിക്കുകയാണ്.
ഈ സമയം സമ്പത്തും സമൃദ്ധിയും നൽകുന്ന ശുക്രൻ സ്വരാശിയായ തുലാം രാശിയിലാണ്. അതിലൂടെ കേന്ദ്ര ത്രികോണ മാളവ്യ രാജ്യയോഗം രൂപപ്പെട്ടിരിക്കുകയാണ്.
ഇത് മൂലം ചില രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞേക്കാം. കൂടാതെ ഈ കാലയളവിൽ നിങ്ങളുടെ സമ്പത്തിൽ വലിയ വർദ്ധനവും ഉണ്ടാകാം. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
കന്നി (Virgo): ഈ രാജയോഗങ്ങളുടെ രൂപീകരണം ഇവർക്ക് നല്ല നേട്ടങ്ങൾ നൽകും. കാരണം ശുക്രൻ ഗ്രഹം ഈ രാശിയുടെ ധനത്തിൻ്റെയും സംസാരത്തിൻ്റെയും സ്ഥാനത്തേക്കാണ് നീങ്ങുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്, വ്യക്തിത്വം മെച്ചപ്പെടും, കരിയറിൽ പുരോഗതി, ബിസിനസുകാർക്ക് ലാഭം, അപൂർണ്ണമായ പല പ്രോജക്‌റ്റുകളും ഈ സമയത്ത് ആരംഭിക്കും, ഭാവിയിൽ അവയിൽ നിന്നും വലിയ നേട്ടങ്ങൾ ലഭിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
മേടം (Aries): കേന്ദ്ര ത്രികോണ മാളവ്യ രാജയോഗത്തിന്റെ രൂപീകരണം ഈ രാശിക്കാർക്കും ശുഭകരമായിരിക്കും. കാരണം ശുക്രൻ ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ ദാമ്പത്യ ജീവിതം അതിശയകരമായിരിക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം. കൂടാതെ, ഈ രാശിയുടെ സമ്പത്തിൻ്റെ അധിപൻ ശുക്രനാണ്. അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ സാമ്പത്തികം നല്ല നിലയിൽ ആയിരിക്കും.
കുംഭം (Aquarius): ഈ രണ്ട് രാജയോഗങ്ങളുടെ രൂപീകരണം ഇവർക്ക് പ്രയോജനകരമായിരിക്കും. കാരണം നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭാവത്തിൽ ശുക്രൻ്റെ സംക്രമണം സംഭവിക്കാൻ പോകുകയാണ്. അതിനാൽ ഈ കാലയളവിൽ ഭാഗ്യം നിങ്ങളോടൊപ്പമായിരിക്കും, നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. തൊഴിൽ ചെയ്യുന്നവർക്ക് ലാഭത്തിന് സാധ്യത, തൊഴിലില്ലാത്തവർക്ക് നല്ല ജോലി, ആളുകളുടെ കരിയറിന് ഈ സമയം വളരെ അനുകൂലമാണ്. ഈ സമയത്ത് ഇവർക്ക് എല്ലാത്തരം ഭൗതിക സന്തോഷവും ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)