Malavika Mohanan: പിങ്കിൽ അതീവ ഗ്ലാമറസ് ലുക്കിൽ മാളവിക മേനോൻ

ഛായാഗ്രാഹകനായ കെ.യു. മോഹനന്റെ മകളാണ് തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരുള്ള നടി മാളവിക മോഹനൻ. അച്ഛന്റെ പാത പിന്തുടർന്ന് ഛായാഗ്രാഹകയായോ അല്ലെങ്കിൽ സംവിധായകയായോ സിനിമയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ച താരം പക്ഷേ അഭിനയ രംഗത്തേക്കാണ് എത്തിപ്പെട്ടത്. 

1 /5

മോഡലിംഗ് രംഗത്ത് നിന്നുമാണ് മാളവിക സിനിമയിലേക്ക് എത്തുന്നത്.  മമ്മൂട്ടിക്ക് ഒപ്പം ഒരു സൗന്ദര്യ ക്രീമിന്റെ പരസ്യത്തിൽ അഭിനയിച്ച മാളവികയെ മമ്മൂട്ടിയുടെ നിർദേശപ്രകാരമാണ് മകൻ നായകനായ പട്ടം പോലെ എന്ന സിനിമയിൽ അഭിനയിക്കാനായി എത്തുന്നത്. 

2 /5

മുംബൈയിൽ ജനിച്ചു വളർന്ന മാളവിക കേരളീയ കുടുംബത്തിലാണ് ജനിച്ചതെങ്കിലും മലയാളത്തിലൂടെ അഭിനയത്തിലേക്ക് വരുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. പക്ഷേ മലയാള സിനിമ മാളവികയ്ക്ക് തെന്നിന്ത്യയിൽ ഒട്ടാകെ അഭിനയിക്കാനുള്ള വഴിത്തിരിവായി. ഇനി സൗത്ത് ഇന്ത്യയിലെ ഗ്ലാമറസ് ക്വീൻ എന്നാണ് മാളവികയെ അറിയപ്പെടുന്നത് തന്നെ. 

3 /5

വിജയ് യുടെ നായികയായി മാളവിക മാസ്റ്ററിൽ അഭിനയിച്ച ശേഷമാണ് മാളവികയ്ക്ക് ഇത്രയും ആരാധകരുടെ പിന്തുണ ഉണ്ടാവുന്നത്. നിരവധി ഫോട്ടോഷൂട്ടുകൾ മാളവിക പോസ്റ്റ് ചെയ്തിട്ടുണ്ട്.

4 /5

തന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് മാളവിക ഇപ്പോൾ. പിങ്ക് നിറത്തിലെ ലെഹങ്ക ധരിച്ച് അതി സുന്ദരിയായ മാളവികയുടെ ചിത്രങ്ങൾ ആരുടേയും കണ്ണുകളിൽ ഉടക്കി പോകും. 

5 /5

വൈഷ്ണവ് പ്രവീണാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. പ്രണിത ഷെട്ടിയാണ് സ്റ്റൈലിംഗ്, അനിഘ ജൈനാണ് മേക്കപ്പ് ചെയ്തിട്ടുള്ളത്.

You May Like

Sponsored by Taboola