ഇന്ത്യ ഒന്നടങ്കം മൂകമായി പോയ അപകടമാണ് മധ്യപ്രദേശിലെ സിദ്ധിയിലേത് ബസ് കനാലിലേക്ക് ചൊവ്വാഴ്ച രാവിലെ 7.30 ഒാടെയായിരുന്നു അപകടം.സിദ്ധിയിൽ നിന്നും സത്നയിലേക്ക് പോയ ബസാണ് നിയന്ത്രണം വിട്ട് ശാർദ കനാലിലേക്ക് വീണത്
35 മൃതദേഹങ്ങളാണ് ഇത് വരെ കിട്ടിയത് ഒട്ടേറെ പേരെ കാണാതായി. ഇന്ന് രാവിലെ 7.30 ടെയായിരുന്നു സംഭവം. 30 പേരെ കയറ്റാവുന്ന ബസിൽ ബസിൽ 54 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതുവരെ 7 പേരെ രക്ഷപ്പെടുത്തി മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
അവസാന നിമിഷം ഡ്രൈവർ വഴി മാറ്റി അപകടം നടന്ന രാംപൂർ നായ്കിൻ വഴി പോകുകയായിരുന്നു. ട്രാഫിക് ഒഴിവാക്കാനാണ് റൂട്ട് മാറ്റിയതെന്നാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ബസിന്റെ ഡ്രൈവറുടെ മൊഴി.
അപകടത്തെ അമിത് ഷാ പങ്കെടുക്കുന്ന ഒരു പൊതു പരിപാടി റദ്ദാക്കി. സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി അനുശോചനം അറിയിക്കുകയും മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. പ്രധാനമന്ത്രിയും,രാഷ്ട്രപതിയും അപകടത്തിൽ അനുശോചനം അറിയിച്ചു