വസന്ത പഞ്ചമിദിനം എത്തിയിരിക്കുന്നു മുഹൂർത്തം നോക്കി എല്ലാവരും സരസ്വതി പൂജയിൽ എർപ്പെടുന്ന ശുഭമുഹൂർത്തം.ശിശിരാരംഭത്തിലെ ശുക്ലപക്ഷ പഞ്ചമി നാളാണ് വസന്തപഞ്ചമി എന്നറിയപ്പെടുന്നത്. ഇത് ഫെബ്രുവരി ആദ്യ പകുതിയിലാണ് സാധാരണ വരുക.മാർച്ച്അവസാനത്തോടെ മാത്രമേ വസന്ത ഋതു തുടങ്ങുകയുള്ളൂ .
മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ അഞ്ചാം നാൾ - പഞ്ചമി-- ആണ് ശ്രീ പഞ്ചമിയായും വസന്ത പഞ്ചമിയായും ആഘോഷിക്കുന്നത്. വിദ്യാരംഭത്തിന്റെ- - സരസ്വതീ പൂജയുടെ - ദിവസമാണ് വസന്ത പഞ്ചമി.
പതംഗങ്ങളുടെ ഉത്സവമായും ഇത് കൊണ്ടാടാറുണ്ട്. ശകവർഷത്തിലെ മാഘമാസത്തോടെയാണ് ശിശിര ഋതുവിന്റെ തുടക്കം . ജനുവരി അവസാനമാണ് ഋതു പരിവർത്തനം.
ചൊവ്വാഴ്ച പുലർച്ചെ 3.36-ന് ആരംഭിക്കുന്ന പഞ്ചമി തിഥി ബുധനാഴ്ച പുലർച്ചെ 5.46 വരെയും നീണ്ടു നിൽക്കും. വസന്ത പഞ്ചമി മുഹൂർത്തം: ചൊവ്വാഴ്ച രാവിലെ 6.59 മുതൽ 12.35 വരെയാണ് പഞ്ചമി തിഥി(Panchami Tithi) തുടക്കം : ചൊവ്വാഴ്ച രാവിലെ 3.36 AM പഞ്ചമി തിഥി(Panchami Tithi) അവസാനം: ബുധനാഴ്ച രാവിലെ 5.46 AM