Lunar Eclipse 2023: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 5 ന് സംഭവിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ ചന്ദ്രഗ്രഹണവും സംഭവിക്കും. ഒക്ടോബർ 29നാണ് ഈ വര്‍ഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം. ഇത് ഇന്ത്യയിൽ ദൃശ്യമാകും, അതിന്‍റെ സൂതക് കാലഘട്ടവും നിലനില്‍ക്കും.
ചന്ദ്രഗ്രഹണ സമയം 2023 ലെ അവസാനത്തെ ചന്ദ്രഗ്രഹണം ഒക്ടോബർ 28-29 അർദ്ധരാത്രിയിൽ സംഭവിക്കും. ഇന്ത്യൻ സമയം അനുസരിച്ച്, ഈ ചന്ദ്രഗ്രഹണം ഒക്ടോബർ 28 ന് രാത്രി 11:32 ന് ആരംഭിച്ച് 3:56 ന് അവസാനിക്കും. ഈ ചന്ദ്രഗ്രഹണം ഇന്ത്യയുൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങളിലും ദൃശ്യമാകും. കൂടാതെ, ഈ ചന്ദ്രഗ്രഹണം ചില രാശിക്കാർക്കും ഗുണം ചെയ്യും.
ഇടവം രാശി (Taurus Zodiac Sign) ജ്യോതിഷ പ്രകാരം ഈ ചന്ദ്രഗ്രഹണം ഇടവം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഇത്തരക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. നിങ്ങളുടെ ശമ്പളവും വർദ്ധിക്കും. നഷ്ടമായി എന്ന് കരുതിയ പണം തിരികെ ലഭിക്കാം. ഇത് ഭാവിയില്‍ വലിയ് നെട്ടങ്ങല്സ് സമ്മാനിക്കും. ജീവിതത്തിൽ സുവർണ്ണ ദിനങ്ങൾ ആരംഭിക്കും.
മിഥുനം രാശി (Gemini Zodiac Sign) ഈ ചന്ദ്രഗ്രഹണം മിഥുന രാശിക്കാർക്ക് കാര്യമായ നേട്ടങ്ങൾ നൽകും. ഈ രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസിലും ഏറെ ലാഭം ഉണ്ടാകും. നഷ്‌ടമായ പണം ലഭിക്കും, ഇത് ഈ രാശിക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കും. വീട്ടിലെ ഏത് വലിയ പ്രശ്‌നത്തിനും പരിഹാരമുണ്ടാകും.
വൃശ്ചികം രാശി (Scorpio Zodiac Sign) ഈ ചന്ദ്രഗ്രഹണം വൃശ്ചിക രാശിക്കാരെ ഏറെ സമ്പന്നരാക്കും. എവിടെ നിന്നെങ്കിലും ഈ രാശിക്കാര്‍ക്ക് പണം ലഭിക്കാനുള്ള ഭാഗ്യം ലഭിക്കും. കടബാധ്യതയിൽ നിന്ന് മുക്തി ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥിതി മെച്ചപ്പെടും. നിങ്ങൾക്ക് സന്തോഷവും ആശ്വാസവും അനുഭവപ്പെടും.
ധനു രാശി ( Sagittarius Zodiac Sign) ഒക്ടോബർ 28 ന് നടക്കുന്ന ചന്ദ്രഗ്രഹണം ധനു രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഈ ആളുകൾക്ക് ജോലിയിലും ബിസിനസിലും പുരോഗതി ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പഴയകാല പ്രശ്നങ്ങൾപരിഹരിക്കപ്പെടും (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)