Saturn Transit 2023: 17 ദിവസത്തിൽ ഈ രാശിക്കാരുടെ ഭാ​ഗ്യം തെളിയും, ജയം ഇവരോടൊപ്പം

2023 ജനുവരി 17ന് ശനി സ്വന്തം രാശിയായ കുംഭം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഇനി വെറും 17 നാളുകൾ മാത്രമാണ് ബാക്കിയുള്ളത്. ഈ കാലയളവിൽ ചില രാശിക്കാർക്ക് അവരുടെ ജീവിതത്തിലുണ്ടായിരുന്ന പ്രശ്നങ്ങൾ അകന്ന് നല്ല കാലം വരാൻ പോകുകയാണ്. ഏതൊക്കെ രാശിയെന്ന് നോക്കാം. 

 

1 /4

മിഥുനം: കുംഭം രാശിയിൽ ശനി സംക്രമിക്കുമ്പോൾ മിഥുനം രാശിക്കാർക്ക് നല്ല സമയമാണ്. മാനസിക പിരിമുറുക്കത്തിൽ നിന്ന് ആശ്വാസം ലഭിക്കും. കരിയറിൽ നല്ല കാലം തുടങ്ങും.  

2 /4

ധനു: ധനു രാശിക്കാർക്ക് ഏറെ നാളുകൾക്ക് ശേഷം കഷ്ടപ്പാടുകൾ അവസാനിച്ച് നല്ല കാലം തുടങ്ങും. സാമ്പത്തിക പുരോഗതി ഉണ്ടാകും. മാനസിക പിരിമുറുക്കങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും മുക്തി നേടും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും.  

3 /4

തുലാം: ജനുവരി 17 മുതൽ തുലാം രാശിക്കാർക്ക് നല്ല കാലമാണ്. മുടങ്ങി കിടന്ന പണം ഇവരിലേക്കെത്തും. സമ്മർദ്ദം കുറയും. സന്തോഷവും സമാധാനവും ലഭിക്കും. പണം, തൊഴിൽ മേഖലകളിൽ വിജയമുണ്ടാകും.  

4 /4

കുംഭം: കുംഭം രാശിക്കാർക്ക് ഈ സമയത്ത് പെട്ടെന്ന് ധനലാഭമുണ്ടാകും. കരിയറിൽ പുതിയ അവസരങ്ങൾ വന്നുചേരും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola