Heart Health: നിങ്ങളുടെ ഹൃദയം ആരോ​ഗ്യത്തോടെയിരിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

ഹൃദയാരോഗ്യത്തിൽ ഭക്ഷണക്രമം വളരെ പ്രധാനമാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് മുതൽ വിവിധ ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത് വരെ ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ട്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ഹൃദയാരോഗ്യം വർധിപ്പിക്കും. നിങ്ങളുടെ ഹൃദയത്തെ ആരോ​ഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന ചില ഭക്ഷ്യവസ്തുക്കൾ ഏതൊക്കെയാണെന്ന് നോക്കാം.

  • Dec 31, 2022, 18:00 PM IST
1 /5

ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദയത്തിന് ആരോഗ്യകരമായ ഫാറ്റി ആസിഡാണ്. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറച്ച് എച്ച്ഡിഎൽ കൊളസ്ട്രോൾ വ‍ർധിപ്പിക്കാൻ സഹായിക്കുന്നു.

2 /5

ഉയർന്ന ആന്റിഓക്‌സിഡന്റ് ​ഗുണങ്ങളുള്ള ബീറ്റ്റൂട്ട് ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് മികച്ചതാണ്.

3 /5

ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനൊപ്പം രക്തം കട്ടി കുറയ്ക്കുന്നതിനുള്ള പ്രകൃതിദത്ത വസ്തുവായും വെളുത്തുള്ളി പ്രവർത്തിക്കുന്നു.

4 /5

മുന്തിരി, മാതളനാരങ്ങ, ബെറീസ് എന്നീ പഴങ്ങൾ ഉയർന്ന ആന്റിഓക്‌സിഡന്റ് ​ഗുണങ്ങളാൽ സമ്പന്നമാണ്. ഇവ ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് മികച്ചതാണ്.

5 /5

വീക്കം തടയാനും ഫ്രീ റാഡിക്കലുകളെ ചെറുക്കാനും വൈറ്റമിൻ ഇ അത്യാവശ്യമാണ്. സൂര്യകാന്തി വിത്തുകൾ, ഉപ്പില്ലാത്ത നിലക്കടല, അവോക്കാഡോ, ബദാം, എള്ള് എന്നിവ വൈറ്റമിൻ ഇയുടെ മികച്ച സ്രോതസുകളാണ്.

You May Like

Sponsored by Taboola