Life Partner: നിങ്ങളുടെ ജീവിത പങ്കാളി എങ്ങിനെയിരിക്കണം? വിവാഹത്തിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

എല്ലാവർക്കും നല്ല ജീവിത പങ്കാളിയെ വേണം. നമുക്കറിയാം, നല്ലൊരു  പങ്കാളിയെ കണ്ടെത്തിയാൽ ജീവിതം സ്വർഗമാകും. അല്ലാത്തപക്ഷം ജീവിതകാലം മുഴുവൻ   പശ്ചാത്തപിക്കേണ്ടിവരും. ആചാര്യ ചാണക്യ തന്‍റെ നിതി ശാസ്ത്രത്തിൽ സന്തോഷകരമായ ദാമ്പത്യ ജീവിതത്തെക്കുറിച്ച് പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്.

 

 

അവ പിന്തുടരുന്നതിലൂടെ, ദാമ്പത്യ ജീവിതം സന്തോഷത്താല്‍ നിറയും. വിവാഹത്തിന് മുമ്പ് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ഉറപ്പാക്കണം എന്ന്  ആചാര്യ ചാണക്യ പറയുന്നു...  ജീവിത പങ്കാളിയില്‍ ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ എന്തൊക്കെയാണ്?  ആചാര്യ  ചാണക്യ എന്താണ് പറയുന്നത്?  

1 /5

പെട്ടെന്ന് കോപിക്കുന്ന സ്വഭാവം കോപം ഏതൊരു മനുഷ്യനെയും നശിപ്പിക്കുന്നു. ഇക്കാരണത്താൽ, അടുത്ത സുഹൃത്തുക്കൾ പോലും ശത്രുക്കളായി മാറുന്നു. ഒരു വ്യക്തി ചിന്തിക്കാതെ തെറ്റായ തീരുമാനങ്ങൾ എടുക്കുന്നു. കോപം ഏതൊരു ദാമ്പത്യ ജീവിതത്തെയും നരകമാക്കുന്നു. അതിനാല്‍, വിവാഹത്തിന് മുന്‍പ്  ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്ന അവസരത്തില്‍  ഈ കാര്യം, അതായത്, കോപിക്കുന്ന സ്വഭാവം ഉള്ള വ്യക്തിയാണോ എന്ന്  പരിശോധിക്കേണ്ടത് ആവശ്യമാണ്.

2 /5

പങ്കാളിയില്‍ ക്ഷമ എന്ന ഗുണം കണ്ടെത്തുക  ചാണക്യ നിതി ശാസ്ത്രമനുസരിച്ച്, ഏതൊരു മനുഷ്യനിലും ക്ഷമ എന്ന ഗുണം വളരെ പ്രധാനമാണ്. ഇത് ഏതൊരു നിർണായക സാഹചര്യത്തിൽ നിന്നും പുറത്തുകടക്കാൻ ഒരു വ്യക്തിയെ സഹായിക്കുകയും തെറ്റായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് ആ വ്യക്തിയെ തടയുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോഴെല്ലാം, ഈ ഗുണത്തിന് പ്രത്യേക ശ്രദ്ധ നൽകുക. 

3 /5

പങ്കാളിയില്‍ ഗുണങ്ങള്‍ തേടുക ചാണക്യ നിതിയില്‍ പറയുന്നതനുസരിച്ച് നിങ്ങൾ ആരെയെങ്കിലും വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ അവരുടെ സൗന്ദര്യമല്ല ഗുണങ്ങൾ ശ്രദ്ധിക്കുക, ചാണക്യയുടെ അഭിപ്രായത്തില്‍ ബാഹ്യ സൗന്ദര്യത്തേക്കാള്‍ ഗുണങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. 

4 /5

പങ്കാളി ഈശ്വര വിശ്വാസിയായിരിക്കാന്‍ ശ്രദ്ധിക്കുക  ആചാര്യ ചാണക്യൻ പറയുന്നത് ഒരു മനുഷ്യന് ഈശ്വരവിശ്വാസി ആയിരിക്കേണ്ടത് വളരെ പ്രധാനമാണ്.  ഒരു ഈശ്വരവിശ്വാസി എപ്പോഴും സംയമനം പാലിക്കുകയും തന്‍റെ ജീവിത പങ്കാളിയോട് വിശ്വസ്തത പുലർത്തുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ, വിവാഹത്തിന് മുമ്പ്, നിങ്ങളുടെ ജീവിത പങ്കാളി എത്രമാത്രം ഈശ്വരവിശ്വാസിയാണ് എന്ന് കണ്ടെത്തേണ്ടത്‌ പ്രധാനമാണ്.

5 /5

പുരുഷന്മാരുക്കുള്ള ആചാര്യ ചാണക്യയുടെ ഉപദേശം    പുരുഷന്‍മാരോട്  ആചാര്യ ചാണക്യയ്ക്ക് പറയാനുള്ളത്, ഇതാണ്,  അതായത്, നിങ്ങൾ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, അവളുടെ സൗന്ദര്യമല്ല, ഗുണങ്ങള്‍ പരിശോധിക്കുക, ഒരു സ്ത്രീ സദ്ഗുണ സമ്പന്നയായിരിയ്ക്കുക എന്നതാണ് പ്രധാനം. കാരണം , സൗന്ദര്യം എപ്പോഴും ഒരു വ്യക്തിക്ക് ഒപ്പം ഉണ്ടാകില്ല, ഏത് പ്രതികൂല സാഹചര്യങ്ങളിലും സ്വന്തം കുടുംബത്തെ പരിപാലിക്കുന്നത് സദ്ഗുണസമ്പന്നയായ സ്ത്രീയാണ്. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola