Guava Benefits: പേരയ്ക്ക കഴിക്കൂ; രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ നിയന്ത്രിക്കാം

പ്രമേഹം നിരവധി ആളുകളെ ബാധിക്കുന്ന രോ​ഗാവസ്ഥയാണ്. നാലിൽ ഒരാൾക്ക് എന്ന കണക്കിൽ പ്രമേഹരോ​ഗികളുടെ എണ്ണം വർധിക്കുന്നതായാണ് കണക്കുകൾ വ്യക്താക്കുന്നത്. പ്രമേഹം ക്രമേണ ശരീരത്തെ ശരീരത്തെ ദുർബലമാക്കുന്നതിനാൽ സ്ലോ ഡെത്ത് എന്നും വിളിക്കുന്നു.

  • Mar 16, 2023, 13:14 PM IST
1 /6

പേരക്ക ആരോഗ്യകരമായ ഒരു ഫലമാണ്. പേരക്കയുടെ ഇലകൾ പല രോഗങ്ങൾക്കും പരമ്പരാഗത ഔഷധമായും ഉപയോഗിക്കുന്നു. പേരക്ക കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.

2 /6

അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ ചെറുക്കുന്നതിനും പേരക്ക നല്ലതാണ്. പേരക്കയ്ക്ക് ഗ്ലൈസെമിക് ഇൻഡെക്സ് കുറവാണ്. ദഹനവും ആഗിരണവും മന്ദഗതിയിലാണ്.

3 /6

പേരക്ക ​ഗ്ലൂക്കോസിന്റെ അളവ് വർധിക്കുന്നതിനെ തടയുന്നു. പേരക്കയിൽ കലോറി കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

4 /6

പേരക്കയിൽ നാരുകൾ കൂടുതലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോ​ഗ്യകരമായി നിലനിർത്താൻ ഇത് വളരെ നല്ലതാണ്.

5 /6

പേരക്കയിൽ ഓറഞ്ചിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ നാലിരട്ടി വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ-എ, വിറ്റാമിൻ-ബി, വിറ്റാമിൻ-സി, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമാണ് പേരക്ക. 

6 /6

പ്രമേഹരോഗികൾ പേരക്ക കഴിക്കുന്നത് നല്ലതാണ്. ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നതിനും പ്രമേഹം ഉണ്ടാകുന്നത് തടയുന്നതിനും സഹായിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും മൈക്രോ ന്യൂട്രിയന്റുകളും കൊണ്ട് സമ്പുഷ്ടമാണ് പേരയില.

You May Like

Sponsored by Taboola