Guru Margi 2022: വ്യാഴത്തിന്റെ രാശിമാറ്റം: ദീപാവലിക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്ഥാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഗ്രഹങ്ങളിലെ മാറ്റങ്ങളോ അവയുടെ ചലനത്തിലെ മാറ്റങ്ങളോ ഓരോ രാശികളിലും സ്വാധീനം ചെലുത്തുന്നു. നിലവിൽ മീനരാശിയിൽ വക്ര​ഗതിയിൽ സഞ്ചരിക്കുന്ന വ്യാഴം ദീപാവലിക്ക് ശേഷം നേർരേഖയിൽ സഞ്ചരിക്കും. 2022 ജൂലൈ 29-നായിരുന്നു വ്യാഴം മീനരാശിയിലേക്ക് പ്രവേശിച്ചത്. ഇനി ഒക്ടോബർ 26 മുതൽ മീനരാശിയിൽ നേർരേഖയിൽ സഞ്ചരിക്കും. നവംബർ 24 വരെ ഈ രാശിയിൽ തുടരും. ഇതുമൂലം നാല് രാശിക്കാർക്ക് പ്രത്യേക ധനലാഭം ലഭിക്കാൻ സാധ്യതയുണ്ട്.

 

1 /4

ഇടവം: മീനരാശിയിലെ വ്യാഴത്തിന്റെ സഞ്ചാരം മൂലം ഇടവം രാശിക്കാർക്ക് നല്ല കാലം തുടങ്ങുകയാണ്. ഇക്കൂട്ടരുടെ വരുമാനം വർധിക്കുകയും ചെയ്യും. വാഹനം, വസ്തുവകകൾ എന്നിവ വാങ്ങാൻ അവസരമുണ്ടാകും. ഈ കാലയളവിൽ പുതിയ ആളുകളെ ജീവിതത്തിൽ കണ്ടുമുട്ടും.  

2 /4

മിഥുനം: മിഥുന രാശിക്കാർക്ക് ഈ കാലയളവിൽ പുതിയ തൊഴിൽ അവസരം ലഭിക്കും. തൊഴിലിലും മറ്റും പുരോഗതി ഉണ്ടായേക്കാം. ബിസിനസിൽ വലിയ നേട്ടങ്ങളുണ്ടാകും. ഇക്കൂട്ടർക്ക് ഇത് ഭാ​ഗ്യകാലമാണ്. വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തി നേടാനും കഴിയും.  

3 /4

കർക്കടകം: കർക്കടക രാശിക്കാർക്ക് ഈ കാലയളവിൽ ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. തടസപ്പെട്ട ജോലികൾ പൂർത്തിയാക്കും. ബിസിനസിൽ നല്ല ലാഭവും ഒപ്പം വരുമാനവും ലഭിക്കും. വിദേശവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കൂടുതൽ നേട്ടമുണ്ടാകും. കൂടാതെ, ബിസിനസ് സംബന്ധമായ കാര്യങ്ങൾക്കായി വിദേശയാത്ര നടത്തും.  

4 /4

കുംഭം: ഈ കാലയളവിൽ കുംഭം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ച വിജയം ലഭിക്കും. ജോലിസ്ഥലത്ത് അഭിനന്ദനം ഏറ്റുവാങ്ങും. വരുമാന സ്രോതസ്സുകൾ വർധിക്കും. ബിസിനസിൽ ലാഭം വർധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola