John Cena: 'ദി ലാസ്റ്റ് ടൈം ഈസ് നൗ'; ഡബ്ല്യു ഡബ്ല്യു ഇയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജോൺ സീന

രണ്ട് വ്യാഴവട്ടക്കാലമായി ലോകമെമ്പാടുള്ള റസ്ലിംഗ് ആരാധകരെ ത്രസിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണ് ജോണ്‍ സീന. 2001ലാണ് ജോണ്‍ സീന ഡബ്ല്യുഡബ്ല്യുഇയുമായി കരാറിലെത്തിയത്. 

 

John Cena announces his retirement from WWE: നിലവില്‍ 47കാരനായ ജോണ്‍ സീന ഗുസ്തി താരത്തിനപ്പുറം ഹോളിവുഡിലെ തിരക്കേറിയ നടന്‍മാരിലൊരാള്‍ കൂടിയാണ്. 2025ല്‍ പ്രൊഫഷണല്‍ റസ്ലിംഗ് അവസാനിപ്പിക്കുമെന്നാണ് ജോണ്‍ സീന പ്രഖ്യാപിച്ചിരിക്കുന്നത്.

1 /6

ഡബ്ല്യു ഡബ്ല്യു ഇയുടെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ താരങ്ങളിലൊരാളായ ജോണ്‍ സീന 16 തവണ ലോകചാമ്പ്യനായിട്ടുണ്ട്.   

2 /6

2005ലാണ് സീന ആദ്യമായി ഡബ്ല്യു ഡബ്ല്യു ഇ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. 13 തവണ ഡബ്ല്യു ഡബ്ല്യു ഇ ചാമ്പ്യന്‍ഷിപ്പും മൂന്ന് തവണ ഹെവി വെയ്റ്റ് കിരീടവും നേടിയിട്ടുണ്ട്.   

3 /6

5 തവണ ഡബ്ല്യു ഡബ്ല്യു ഇ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചാമ്പ്യനായ ജോണ്‍ സീന 2 തവണ വീതം ഡബ്ല്യു ഡബ്ല്യു ടാഗ് ടീം ചാമ്പ്യനും വേള്‍ഡ് ടാഗ് ടീം ചാമ്പ്യനുമായി.  

4 /6

2 തവണ റോയല്‍ റബ്ലിളും ഒരു തവണ മണി ഇന്‍ ദ ബാങ്കും സ്വന്തമാക്കിയ ജോണ്‍ സീന 2017ലാണ് അവസാനമായി റസല്‍മേനിയ ജേതാവായത്.   

5 /6

ഹോളിവുഡില്‍ 2006ല്‍ അരങ്ങേറ്റം കുറിച്ച ലോകപ്രശസ്തമായ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9 അടക്കം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.   

6 /6

ദി റോക്ക്, ട്രിപ്പിള്‍ എച്ച്, റാണ്ടി ഓര്‍ട്ടന്‍, ബ്രോക്ക് ലസ്‌നര്‍, ദി അണ്ടര്‍ ടേക്കര്‍ തുടങ്ങി നിരവധി താരങ്ങളുമായുള്ള സീനയുടെ റിംഗിലെ വൈരം ശ്രദ്ധേയമായിരുന്നു.

You May Like

Sponsored by Taboola