Home Loan: വീട് വാങ്ങാന്‍ പ്ലാനുണ്ടോ? ഭവന വായ്പയുടെ പലിശ നിരക്ക് കുറച്ച് SBI, പുതുക്കിയ നിരക്കുകൾ അറിയാം

സ്വന്തമായി പുതിയൊരു വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇതാ നിങ്ങള്‍ക്ക് ഒരു ശുഭ വാര്‍ത്ത...  രാജ്യത്തെ ഏറ്റവും വലിയ  വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India - SBI) ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചിരിയ്ക്കുകയാണ്. കൂടാതെ, മാര്‍ച്ച്‌ 31വരെ processing Feeയില്‍ ഇളവ് ലഭിക്കും.

സ്വന്തമായി പുതിയൊരു വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇതാ നിങ്ങള്‍ക്ക് ഒരു ശുഭ വാര്‍ത്ത...  രാജ്യത്തെ ഏറ്റവും വലിയ  വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India - SBI) ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചിരിയ്ക്കുകയാണ്. കൂടാതെ, മാര്‍ച്ച്‌ 31വരെ processing Feeയില്‍ ഇളവ് ലഭിക്കും.

 

1 /6

SBI ഭവന വായ്പകളുടെ പലിശ നിരക്ക് 10 ബേസിസ് പോയിൻറ് കുറച്ചു.  പുതുക്കിയ പലിശ നിരക്കുകൾ 6.7% ൽ ആരംഭിക്കും. നിരക്കുകളിലെ മാറ്റം സിബിൽ (CIBIL) ക്രെഡിറ്റ് സ്‌കോറുമായി ബന്ധിപ്പിക്കും. ഉയർന്ന സിബിൽ സ്‌കോർ ഉള്ളവർക്ക് കുറഞ്ഞ പലിശ ഈടാക്കും.  

2 /6

പുതുക്കിയ വ്യവസ്ഥ അനുസരിച്ച് 700 മുതൽ 750 വരെ സിബിൽ സ്‌കോർ ഉള്ളവർക്ക് 75 ലക്ഷം വരെയുള്ള ഭവന വായ്പയ്ക്ക് 6.9 ശതമാനമായിരിക്കും പലിശ നിരക്ക്. സിബിൽ സ്‌കോർ 751- 800 വരെയുള്ളവർക്ക് 6.8 ശതമാനവും 800 മുകളിൽ സിബിൽ സ്‌കോർ ഉള്ളവർക്ക് 6.70 ശതമാനവുമായിരിക്കും പലിശ നിരക്ക്.

3 /6

അതേസമയം, SBI മൊബൈൽ ആപ്പായ യോനോ ആപ്പ് വഴി വായ്പയ്ക്ക് അപേക്ഷ സമർപ്പിക്കുന്നവർക്ക് അധികമായി അഞ്ച് ബേസിസ് പോയിന്‍റ്  പലിശ ഇളവ് ലഭിക്കും.   

4 /6

അതുകൂടാതെ, വനിതകള്‍ക്ക് പ്രത്യേക ഇളവുകള്‍ ലഭിക്കും.  അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് വനിതകളായ വായ്പാ അപേക്ഷകർക്ക് അഞ്ച് ബേസിസ് പോയിന്‍റ് അധിക ഇളവ് ലഭിക്കുകയും ചെയ്യും.   

5 /6

ബാങ്കിന്‍റെ  ആഭ്യന്തര മുന്നേറ്റത്തിന്‍റെ 23% വരുന്ന ഭവന വായ്പ 2020 ഡിസംബർ വരെ 9.99% വർദ്ധിച്ചു. അഞ്ച് വർഷത്തിനുള്ളിൽ ഇത് 10 ട്രില്യൺ രൂപയായി ഇരട്ടിയാക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.   

6 /6

ജീവിതത്തിന്‍റെ  തുടക്കത്തിൽ തന്നെ സ്വന്തം  വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള   യുവാക്കൾക്കിടയിലെ വർദ്ധിച്ച ആഗ്രഹം, വർദ്ധിച്ചുവരുന്ന വരുമാനം, സ്റ്റാമ്പ് ഡ്യൂട്ടി, സബ്സിഡി വെട്ടിക്കുറവ് തുടങ്ങിയ സർക്കാർ നയങ്ങൾ എന്നിവയാണ് ഭവന വായ്പ യിലൂടെ ബാങ്ക് നേടിയ മുന്നേറ്റത്തിന് മുഖ്യ  കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.  

You May Like

Sponsored by Taboola