ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ 89 തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ജനറൽ മാനേജർ പോസ്റ്റുകളിലേക്കും മെഡിക്കൽ ഓഫീസർ പോസ്റ്റുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മാർച്ച് ഒന്ന് മുതൽ അപേക്ഷ സ്വീകരിക്കാൻ ആരംഭിക്കുന്നത്. മാർച്ച് 31 വരെ അപേക്ഷകൾ സ്വീകരിക്കും. ഓൺലൈനായി ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് അപേക്ഷകൾ അയക്കേണ്ടത്.
അസിസ്റ്റന്റ് ജനറൽ മാനേജർ (ജനറൽ അഡ്മിനിസ്ട്രേഷൻ) പോസ്റ്റുകളിൽ 30 വയസ്സുവരെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. പോസ്റ്റിന്റെ ശമ്പള പരിധി 60,000 മുതൽ 1,80,000 രൂപ വരെയാണ്.
അസിസ്റ്റന്റ് ജനറൽ മാനേജർ (ടെക്നിക്കൽ) പോസ്റ്റുകളിൽ 28 വയസ്സുവരെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.പോസ്റ്റിന്റെ ശമ്പള പരിധി 60,000 മുതൽ 1,80,000 രൂപ വരെയാണ്.
അസിസ്റ്റന്റ് ജനറൽ മാനേജർ (അക്കൗണ്ട്സ് ) പോസ്റ്റുകളിൽ 28 വയസ്സുവരെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.പോസ്റ്റിന്റെ ശമ്പള പരിധി 60,000 മുതൽ 1,80,000 രൂപ വരെയാണ്.
അസിസ്റ്റന്റ് ജനറൽ മാനേജർ (നിയമം) പോസ്റ്റുകളിൽ 33 വയസ്സുവരെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.പോസ്റ്റിന്റെ ശമ്പള പരിധി 60,000 മുതൽ 1,80,000 രൂപ വരെയാണ്.
മെഡിക്കൽ ഓഫീസർ പോസ്റ്റുകളിൽ 35 വയസ്സുവരെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.പോസ്റ്റിന്റെ ശമ്പള പരിധി 50,000 മുതൽ 1,60,000 രൂപ വരെയാണ്.