IPL 2023: ഫൈനിലേക്കുള്ള ആദ്യ കടമ്പ കടന്ന് മുംബൈ; ഇനി നേരിടുക ഹാർദ്ദിക് പടയെ

IPL 2023: എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ 81 റൺസിന് തകർത്ത് ക്വാളിഫയർ 2ലേക്ക് കടന്നിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ​ഗുജറാത്ത് ടൈറ്റൻസുമായാണ് മുംബൈയുടെ അടുത്ത പോരാട്ടം. ഇതിൽ ജയിക്കുന്നവർ ഫൈനൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിം​ഗ്സിനെ നേരിടും. 

 

1 /5

183 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലഖ്നൗ 101 റൺസിന് ഓളൗട്ട് ആകുകയായിരുന്നു.   

2 /5

ആകാശ് മധ്വാളിന്റെ ബോളിങ് മികവിലാണ് മുംബൈ ഇന്ത്യൻസ് അനായാസ ജയം സ്വന്തമാക്കിയത്. 5 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റാണ് മധ്വാൾ മുംബൈക്കായി നേടിയത്.   

3 /5

ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.   

4 /5

സൂര്യകുമാർ യാദവ്, കാമറൂൺ ​ഗ്രീൻ എന്നിവരുടെ പാർട്ണർഷിപ്പാണ് മുംബൈയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.   

5 /5

38 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത നവീൻ ഉൽ ഹഖാണ് ലഖ്നൗ ബോളിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. 

You May Like

Sponsored by Taboola