IPL 2022 : കറുത്ത മുണ്ടുടുത്ത് സഞ്ജുവും റോയൽസും; പോക്ക് പൂണെയിലേക്ക്

Rajasthan Royals മലയാളികളുടെ സാന്നിധ്യം ഏറെയുള്ള ഐപിഎൽ ടീമാണ്. നായകനായ സഞ്ജുവിന് പുറമെ ദേവ്ദത്ത് പടിക്കലും കരുൺ നായരുമാണ് രാജസ്ഥാൻ ടീമിലെ മറ്റ് മലയാളി സാന്നിധ്യം. അതുകൊണ്ട് ടീമിലെ മലയാളി സാന്നിധ്യം ഡ്രസ്സിങിലും വരുത്തിവെച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. 

1 /5

റോയൽസിന്റെ ജേഴ്സി കളറായ പിങ്ക് നിറത്തിലുള്ള ടി-ഷർട്ടിനൊപ്പം കറുത്ത് മുണ്ട് ധരിച്ചാണ് സഞ്ജുവും കൂട്ടരും പൂണെയിലേക്ക് തിരിച്ചത്.

2 /5

എന്നാൽ മുണ്ട് ധരിച്ച ഏക മലയാളി സഞ്ജു മാത്രമാണ്. 

3 /5

സഞ്ജുവിനൊപ്പം ജോസ് ബട്ലർ, യുസ്വേന്ദ്ര ചഹൽ, റയാൻ പരാഗ്, ഷിമ്രോൻ ഹെത്മയർ, ഡാരിൽ മിച്ചൽ, പിന്നാലെ ടീമിന്റെ സപ്പോർട്ടിങ് സ്റ്റാഫുകളുമാണ് മുണ്ട് ധരിച്ചിട്ടുള്ളത്. 

4 /5

ഏപ്രിൽ 26 ചൊവ്വാഴ്ചയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിനെതിരെ പൂണെയിൽ വെച്ചാണ് മത്സരം. ഇരു ടീമും ആദ്യം ഏറ്റുമുട്ടിയപ്പോൾ ജയം ആർസിബിക്കൊപ്പമായിരുന്നു. 

5 /5

സീസണിലെ ഏകദേശം പകുതി മത്സരങ്ങൾ പൂർത്തിയാകുമ്പോൾ രാജസ്ഥാൻ ഇപ്പോൾ പത്ത് പോയിന്റമായി മൂന്നാം സ്ഥാനത്താണ്.

You May Like

Sponsored by Taboola