രോഗപ്രതിരോധശേഷി കുറയുന്നത് അണുബാധകൾ ഉണ്ടാകാൻ കാരണമാകും. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇവയാണ്.
വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് സിട്രസ് പഴങ്ങൾ. മുന്തിരി, ഓറഞ്ച്, ടാംഗറിൻ, നാരങ്ങ, ഗ്രേപ് ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങൾ പോഷകങ്ങളാൽ സമ്പന്നമാണ്. സിട്രസ് പഴങ്ങൾ അണുബാധകളെ ചെറുക്കുന്ന വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു.
ആന്റിഓക്സിഡന്റുകളുടെയും പ്രതിരോധശേഷി വർധിപ്പിക്കുന്ന വിറ്റാമിനുകളായ എ, സി, ഇ എന്നിവയുടെ സമ്പന്നമായ സ്രോതസാണ് മത്തങ്ങ. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ് വിറ്റാമിൻ എ. മത്തങ്ങയിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ അടങ്ങിയിരിക്കുന്നു.
ഉള്ളിയും വെളുത്തുള്ളിയും വൈറസുകളെയും ബാക്ടീരിയകളെയും ചെറുക്കുന്ന ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. സൾഫ്യൂറിക് സംയുക്തങ്ങളും വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് വെളുത്തുള്ളി മികച്ചതാണ്.
വാൽനട്ട്സ് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് വളരെയേറെ സഹായകരമായ ഭക്ഷണമാണ്. ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമാണ് വാൽനട്ട്സ്.
എല്ലാ ചെറിപ്പഴങ്ങളിലും ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയുടെ നല്ല ഉറവിടമാണ് ചെറി.