Heavy Rain in Kozhikode : കനത്ത മഴയിൽ കോഴിക്കോട് നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട്, കാണാം ചിത്രങ്ങള്‍

1 /5

ശക്തമായ മഴയെത്തുടർന്ന് കോഴിക്കോട് നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ജലനിരപ്പുയർന്നിരിക്കുകയാണ്. 

2 /5

പൊതുവായ സുരക്ഷയെ മുൻ നിർത്തി പല വിതരണ ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്യേണ്ട സാഹചര്യമാണെന്ന് കെഎസ്ഇബി അറിയിച്ചു

3 /5

ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ ജാഗ്രത പാലിക്കണം. ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ആവശ്യത്തിന് ക്യാമ്പുകള്‍ സജ്ജമാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കോഴിക്കോട് ജില്ല കലക്ടർ അറിയിച്ചു

4 /5

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നഗരങ്ങളില്‍ വെള്ളം കയറിയ സ്ഥലങ്ങള്‍ പരിശോധിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍   ഉദ്യോഗസ്ഥർക്ക്  നിർദ്ദേശം നൽകിയതായി കലക്ടർ പറഞ്ഞു.

5 /5

കനത്ത മഴയിൽ ഉണ്ടായ നാശനഷ്ടങ്ങളിൽ മലപ്പുറം ജില്ലയിൽ രണ്ട് മരണം രേഖപ്പെടുത്തിട്ടുണ്ട്. 

You May Like

Sponsored by Taboola