Foods for Better Sleep: ശരിയായ ഉറക്കം കിട്ടുന്നില്ലേ? കഴിക്കാം ഈ ഭക്ഷണങ്ങൾ

ഒരു വ്യക്തിയുടെ ആരോ​ഗ്യത്തിന് വളരെ പ്രധാനമായ ഒന്നാണ് ഉറക്കം. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.

1 /6

ജീവിതശൈലിയിലെ മാറ്റങ്ങൾ, ജോലി സമ്മർദ്ദം തുടങ്ങി നിരവധി കാരണങ്ങൾ ഉറക്കമില്ലായ്മയിലേക്ക് നയിക്കും. നല്ല ഉറക്കം കിട്ടാതാകുന്നതോടെ നമ്മൾ ചെയ്യുന്ന പ്രവർത്തികളിൽ കൃത്യമായ ശ്രദ്ധ ചെലുത്താൻ നമുക്ക് സാധിക്കാതെ പോയെന്ന് വരാം. ഇത് പിന്നീട് വലിയ പ്രശ്നങ്ങൾക്ക് കാരണമാകാം.

2 /6

നല്ല ഉറക്കം കിട്ടാത്തത് ശരീരത്തെ ദോഷകരമായി ബാധിക്കും. പല രോ​ഗാവസ്ഥകൾക്കും ഇത് കാരണമാകും.

3 /6

ശരിയായ ഉറക്കം ലഭിക്കുന്നതിൽ ഭക്ഷണം ഒരു വലിയ പങ്കുവഹിക്കുന്നുണ്ട്. രാത്രിയിൽ നല്ല ഉറക്കം ലഭിക്കുന്നതിനായി നിങ്ങൾ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിയാം...

4 /6

കിവി - രാത്രിയിൽ കിവി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

5 /6

ബദാം - ബദാമിൽ ഉറക്ക ചക്രത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണായ മെലറ്റോണിൻ അടങ്ങിയിട്ടുണ്ട്.

6 /6

ഫാറ്റി ഫിഷ് - വിറ്റാമിൻ ഡി, ഒമേ​ഗ 3 എന്നിവയടങ്ങിയതാണ് ഫാറ്റി ഫിഷ്. ഇത് ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

You May Like

Sponsored by Taboola