ABC Juice: എബിസി ജ്യൂസ് പതിവാക്കാം, ആരോഗ്യം സംരക്ഷിക്കാം

ശരീരത്തിൻറെ ആരോഗ്യത്തിനും ചർമ്മത്തിൻറെ ആരോഗ്യത്തിനും എബിസി ജ്യൂസ്  ഏറെ നല്ലതാണ്.

ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ജ്യൂസ് 'എബിസി' ജ്യൂസ് എന്നാണ് അറിയപ്പെടുന്നത്. ഇവ ശരീരത്തിൻറെ ആരോഗ്യത്തിനും അതോടൊപ്പം ചർമ്മത്തിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

 

1 /6

എബിസി ജ്യൂസിലെ ഉയർന്ന വിറ്റാമിൻ എ കണ്ണുകൾ വരണ്ടുപോകുന്നത് തടയുകയും കാഴ്ചശക്തി വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് കണ്ണിന്റെ പേശികളെ കൂടുതൽ ബലപ്പെടുത്തും.  

2 /6

ശരീരത്തെ വിവിധ അലർജികളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നു. ഇവയിലുള്ള പോഷകങ്ങൾ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിച്ച് രോഗപ്രതിരോധം ശക്തമാക്കും.  

3 /6

എബിസി ജ്യൂസ് കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ സഹായിക്കും. ആർത്തവ ദിനങ്ങളിലെ കടുത്ത വയറ് വേദനയും മറ്റ് അസ്വസ്ഥകളും തടയാനും എബിസി ജ്യൂസ് മികച്ച പ്രതിവിധിയാണ്.   

4 /6

രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാനും എബിസി ജ്യൂസ് സഹായിക്കും. ഹൃദയാരോഗ്യത്തിനും ഇവ മികച്ച മാർഗമാണ്.

5 /6

എബിസി ജ്യൂസ് ദഹനപ്രക്രിയയെ സുഗമമാക്കുന്നു. കൂടാതെ ഇവയിലടങ്ങിയിരിക്കുന്ന നാരുകൾ കുടലിനെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും.

6 /6

എബിസി ജ്യൂസ് കരളിനെ വിഷവിമുക്തമാക്കുകയും രക്ത ശുദ്ധീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇവ ചുവന്ന രക്താണുക്കളുടെയും ഹീമോഗ്ലോബിെൻറയും ഉൽപ്പാദനം വർധിപ്പിച്ച് ആരോഗ്യം നില നിർത്തുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola