ഇന്നത്തെ തിരക്കുപിടിച്ച ജീവിത ശൈലി, Work From Home മുതലായവ നമ്മുടെ ജീവിതത്തെ ഏറെ മാറ്റിമറിച്ചിരിയ്ക്കുകയാണ്. ശരിയായ ഉറക്കം, ഭക്ഷണ ക്രമം എന്നിവ ജീവിതത്തെ ഏറെ ബധി ച്ചിരിയ്ക്കുകയാണ്.
ഇന്നത്തെ തിരക്കുപിടിച്ച ജീവിത ശൈലി, Work From Home മുതലായവ നമ്മുടെ ജീവിതത്തെ ഏറെ മാറ്റിമറിച്ചിരിയ്ക്കുകയാണ്. ശരിയായ ഉറക്കം, ഭക്ഷണ ക്രമം എന്നിവ ജീവിതത്തെ ഏറെ ബധി ച്ചിരിയ്ക്കുകയാണ്.
ദിനചര്യകളില്‍ വന്നിരിയ്ക്കുന്ന മാറ്റം നമ്മുടെ ജീവിതത്തിലെ സന്തോഷത്തെ ഏറെ സ്വാധീനം ചെലുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ദിവസത്തിന്റെ തുടക്കം ശരിയായ രീതിയിലാണ് എങ്കില്‍ ആ ദിവസം മുഴുവന്‍ നന്നായി നീങ്ങുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രഭാതത്തിന്റെ ശരിയായ തുടക്കം എങ്ങനെ ആയിരിക്കണമെന്ന് ആയുർവേദം പറയുന്നു...
ആയുർവേദം പറയുന്നതനുസരിച്ച് ഉണരുവാൻ ഏറ്റവും അനുയോജ്യമായ സമയം ബ്രഹ്മ മുഹൂർത്തമാണ്. അതായത് സൂര്യോദയത്തിന് 2 മണിക്കൂർ മുന്‍പ്. ഇപ്രകാരം പുലര്‍ച്ചെ ഉണരുന്ന വ്യക്തിയ്ക്ക് വ്യായാമം, പ്രാര്‍ത്ഥന, യോഗ തുടങ്ങിയ കാര്യങ്ങള്‍ക്ക് ശരിയായ രീതിയില്‍ സമയം ലഭിക്കുന്നു. ഇപ്രകാരം ദിവസം ആരംഭിക്കുന്നതിലൂടെ ദിവസം മുഴുവന്‍ ഉണര്‍വ് നിലനിര്‍ത്താന്‍ സാധിക്കുന്നു. അതിരാവിലെ എഴുന്നേൽക്കാൻ ശ്രമിക്കുക.
രാവിലെ ഉണരുമ്പോൾ തന്നെ മുഖം ശുദ്ധമായ വെള്ളത്തിൽ കഴുകേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് കണ്ണുകളിൽ വെള്ളം തെറിപ്പിക്കുക. ജലത്തിന്റെ താപനില സാധാരണമായിരിക്കാന് ശ്രദ്ധിക്കണം.
രാത്രി ഉറങ്ങുന്നതിന് മുമ്പും രാവിലെ ഉറക്കമുണർന്ന ശേഷവും ടോയ്ലറ്റിൽ പോകാൻ ആയുർവേദം ശുപാർശ ചെയ്യുന്നു, ഇപ്രകാരം ശീലിക്കുന്നതുകൊണ്ട് ശരീരത്തിലെ എല്ലാ വിഷവസ്തുക്കളും നീക്കം ചെയ്യപ്പെടുകയും സുഖ നിദ്ര ലഭിക്കുകയും ചെയ്യും.
gargle വെള്ളം കവിള്‍ക്കൊള്ളുക രാവിലെ ഉണർന്നതിനുശേഷം ബ്രഷ് ചെയ്താൽ മാത്രം പോരാ. നാക്കും മോണയും വൃത്തിയാക്കേണ്ടതും ആവശ്യമാണ്. ദിവസവും വെള്ളം കവിള്‍ക്കൊള്ളുന്ന ശീലം പതിവാക്കുക. അതിനായി ചെറുചൂടു വെള്ളത്തില്‍ ഉപ്പ് കലര്‍ത്തി ഉപയോഗിക്കാം.
നമ്മുടെ ശരീരത്തെ ഈർപ്പമുള്ളതാക്കി നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. അതിന് ക്രീം മാത്രം ഉപയോഗിച്ചാല്‍ പോരാ. ശരീരത്തിന് ശരിയായ മസാജ് ആവശ്യമാണ്. ശരീരം മുഴുവൻ മസാജ് ചെയ്യാൻ നിങ്ങൾക്ക് സ്വയം, കഴിയില്ല, അതിനാല്‍ കുറഞ്ഞത് നാഭി, കാലുകൾ, തല, ചെവി, കൈ, കൈമുട്ട് എന്നിവ മസാജ് ചെയ്യുക.
ജിമ്മിൽ പോയി കനത്ത വ്യായാമം ചെയ്യേണ്ട ആവശ്യമില്ല. രാവിലെ ചെറിയ നടത്തം, നേരിയ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും ശരീരത്തെ വഴക്കമുള്ളതാക്കുകയും ചെയ്യുന്നു. യോഗ ചെയ്യുന്നത് വളരെ നല്ല മാര്‍ഗ്ഗമാണ്. രാവിലെ കടുത്ത വ്യായാമം പാടില്ല. ഇത് ശരീരത്തെ വളരെ വേഗം ക്ഷീണിപ്പിക്കും. പിന്നീട് നിങ്ങൾക്ക് ദിവസം മുഴുവൻ ക്ഷീണം അനുഭവപ്പെടാം. കടുത്ത വ്യായാമത്തിന് സായാഹ്ന സമയം നല്ലതാണ്
എത്ര തിരക്കുണ്ട് എങ്കിലും പ്രഭാതഭക്ഷണം മുടക്കരുത്. ശരിയായ പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്യുക. മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍, തൈര്, പഴങ്ങൾ, ജ്യൂസുകൾ തുടങ്ങിയ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും വേണം